കുഞ്ഞു മരിയക്കായി നമുക്ക് കൈകോര്‍ക്കാം

പ്രിയപ്പെട്ട സഹോദരരേ,

ഒരു ദശാബ്ധത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മാമലശ്ശേരി, കൊച്ചാംകുടിയില്‍ ജോബിക്കും ഭാര്യ സിനിക്കും ഒരു കുഞ്ഞിക്കാല് കാണാന്‍ ഭാഗ്യമുണ്ടായത്‌. ഓമനത്തം തുളുമ്പുന്ന സുന്ദരിയായ പെണ്‍കുഞ്ഞ്…. പക്ഷേ….. പുറമേ അതി സുന്ദരിയായി കാണുന്ന കുഞ്ഞു മരിയയുടെ കുഞ്ഞു ശരീരത്തിന്‍റെ ഉള്‍ഭാഗം അത്രയും വൈകല്യങ്ങളുടെ കൂമ്പാരമാണ്. കുഞ്ഞുപിറന്ന അന്നുമുതൽ ജോബിയും കുടുംബവും അതുപോലെ ഈ കുഞ്ഞുഗ്രാമവും കണ്ണുനീരിലാണ് കാരണം ജോബിക്ക് ദൈവം നൽകിയ കുഞ്ഞിന് ഇന്നുവരെ വൈദ്യശാസ്ത്രം കാണാത്ത വിധത്തിലുള്ള തകരാറുകൾ ആണ് ആ  കുഞ്ഞു ശരീരത്തില്‍.

1. സ്‌പൈനൽ കോഡ് L5 ഇല്ല കുഞ്ഞിന് അരക്കുതാഴേക്കു ചലനമില്ല
2. മലദ്വാരം സ്ഥാനം മാറിയാണ്
3. മലമൂത്രവിസർജ്യങ്ങൾ പോകുന്നത് സെൻസേഷൻ ഇല്ലാത്തത് മൂലം നിയന്ത്രണമില്ല
4. ഇടുപ്പിന്റെയും മുട്ടിന്റെയും ജോയിന്റ് ഇല്ല വലതുകാൽ 90 ഡിഗ്രി ഉയർന്നു നിൽക്കുന്നു
5. രണ്ട്‌ കിഡ്നിയും ഉണ്ട് ഇടതു കിഡ്നി വലതു കിഡ്‌നിയുടെ താഴെയായി പ്രവർത്തനമില്ല
6. ഹൃദയത്തിന് ഒരു ഹോൾ.

ഇത്രയൊക്കെയാണ് ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ന്യൂനതകൾ തുടർ പരിശോധനകൾക്കും ചികിത്സക്കുമായി എത്രലക്ഷം രൂപവേണമെന്നു പോലും പറയാനാവില്ല. പലഘട്ടങ്ങളിലായി വിവിധ സര്ജറികൾ ചെയ്‌യണം. ദൈവം നൽകിയതിനെ നശിപ്പിക്കാൻ ആർക്കും ആവില്ലല്ലോ, എന്തു ചെയ്യണമെന്ന് ജോബിക്കറിയില്ല കാരണം ഇതുവരെയുള്ള ചികിത്സകൾ കൊണ്ട് ജോബിയുടെ പോക്കറ്റ് കാലിയായി നാട്ടുകാരെല്ലാവരും ചേർന്ന് ഒരു ചികിത്സാസഹായനിധി രൂപീകരിച്ചു പ്രവർത്തനങ്ങൾ നടന്നുവരുന്നു എത്ര ശ്രമിച്ചാലും ഈ ഗ്രാമത്തിൽ നിന്ന് സമാഹരിക്കാവുന്നതിന്റെ അങ്ങേയറ്റം ഒന്നര അല്ലെങ്കിൽ രണ്ട്‌ ലക്ഷം രൂപാ അത് പ്രാരംഭ പരിശോധനകൾക്കുപോലും തികയില്ല അറിവുള്ളവർക്കു ഇതോടൊന്നിച്ചയക്കുന്ന റിപോർട്ടുകൾ പരിശോദിച്ചു കാര്യങ്ങൾ ബോധ്യപ്പെടാവുന്നതാണ്. ദുരിതാശ്വസനിധിയുമായി ബന്ധപ്പെട്ട് എല്ലാവരും വളരെ ബുദ്ധിമുട്ടിലാണ് എന്നറിയാം എന്നിരുന്നാലും ഇത് കണ്ടിട്ട് നോക്കിനിൽക്കാനാവുന്നില്ല എല്ലാവരും ഒരു കൈ സഹായം കഴിവുള്ളത് ചെയ്യണമെന്ന് നിങ്ങളോരോരുത്തരോടും അപേക്ഷിക്കുന്നു.

അതെ, നമുക്ക് ഒരുമിക്കാം….
ഈ കുരുന്നു ജീവനായി……
കുഞ്ഞു മരിയക്കായി കൈകോര്‍ക്കാം…

error: Thank you for visiting : www.ovsonline.in