മണ്ണത്തൂർ പള്ളി: വിധി നടത്തിപ്പിന് ഹൈക്കോടതിയുടെ പച്ചക്കൊടി

എറണാകുളം: കണ്ടനാട് ഈസ്റ്റ് ഭദ്രാനത്തിലെ മണ്ണത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളിക്കു പോലീസ് പ്രൊട്ടക്ഷനോടൊപ്പം താക്കോൽ RDO ഇടവക വികാരിക്കു കൈമാറാൻ ഹൈക്കോടതി ഉത്തരവ്. മണ്ണത്തൂർ പള്ളിയുടെ എല്ലാ തർക്കകളും അവസാനിപ്പിച്ചു 2017 ജൂലൈ 3-നു സുപ്രീംകോടതി അന്തിമ ഉത്തരവ് പുറപ്പടുവിച്ചിട്ടും RDO താക്കോൽ കൈമാറാത്തതിനു എതിരെ കൊടുത്ത OPC 1041/2018 കേസിൽ ആണ് ബഹു. ജസ്റ്റിസ് കെ പി ജ്യോതിന്ദ്രനാഥ് ഉത്തരവ് താക്കോൽ വികാരിക്കു കൈമാറാൻ ഉത്തരവ് ഇട്ടതു. വികാരി ഫാ.ഏലിയാസ് മണ്ണാത്തികുളം സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സുപ്രീം കോടതി വിധി നടത്തിപ്പിന് പോലീസ് സംരക്ഷണവും അനുവദിച്ചിട്ടുണ്ട്. 2017 ജൂലൈ 3-ലെ വിധിയിൽ പരാമർശിക്കുന്ന മണ്ണത്തൂർ പള്ളി സാങ്കേതിക കാരണങ്ങളാൽ വിധി നടത്തിപ്പ് വൈകിയിരിന്നു. 

 

error: Thank you for visiting : www.ovsonline.in