മണ്ണത്തൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി നാളെ തുറക്കുന്നു

പിറവം (എറണാകുളം) : മണ്ണത്തൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ്‌ വലിയപള്ളി ഇടവകയിലെ അംഗത്തിന്‍റെ ശവസംസ്‌കാരം നടുത്തുന്നതിനുവേണ്ടി നാളെ ഉച്ചയ്ക്ക് 1 മണിക്കും  തിങ്കളാഴ്ച രാവിലെ 7.30 മണിക്ക്  വി.കുർബാന ആർപ്പിക്കുന്നതിനും   ആര്‍ഡിഒ     പള്ളി തുറന്നു നൽകണമെന്നു ജില്ലാ കോടതി ഉത്തരവായി.

കക്ഷി വഴക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പൂട്ടി കിടക്കുകയായിരുന്നു  മണ്ണത്തൂർ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി. ഓര്‍ത്തഡോക്സ് ഇടവകാംഗത്തിന്‍റെ ശവ സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിന് ദേവാലയം തുറക്കണമെന്ന് ആവിശ്യപ്പെട്ടു കുടുബാംഗങ്ങള്‍ പള്ളി കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക (ജില്ലാ) കോടതിയെ സമീപിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി മൂവാറ്റുപുഴ ആര്‍.ഡി.ഒ പള്ളി പൂട്ടിയിരിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ ജൂലൈ മൂന്നിന് ഉണ്ടായ മൂന്നാം സമുദായക്കേസ് വിധിയില്‍ ഉള്‍പ്പെട്ട മണ്ണത്തൂർ വലിയപള്ളിയുടെ താക്കോല്‍ ബഹു.കോടതി വിധി പ്രകാരം തിരിച്ചു ലഭിക്കണമെന്ന ആവിശ്യം ഉന്നയിച്ചു വിധി നടത്തിപ്പ് ഹര്‍ജിയുമായി ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ കേസില്‍  വാദം പൂര്‍ത്തിയാകുന്നു. ഈ സാഹചര്യത്തിലാണ് സംസ്കാരം നടത്തുന്നതിനായി ഇടവകാംഗങ്ങള്‍ ബഹുമാനപെട്ട കോടതിയെ സമീപിച്ചത്.

 പള്ളി മണികൾ മുഴങ്ങട്ടെ …!
 സാത്താന്യ ശക്തികൾ ഓടി ഒളിക്കട്ടെ ….!
 കാതോലിക്കാ പതാക പാറി പറക്കട്ടെ….!
 പാതാള ഗോപുരങ്ങൾ നടുങ്ങട്ടെ …!                                               

error: Thank you for visiting : www.ovsonline.in