‘ക്രിസ്തുമതത്തിൻ്റെ ആരംഭം മുതൽ തന്നെ മലങ്കര സഭ നിലവിലുണ്ടായിരുന്നു’ – റഷ്യൻ ഓർത്തഡോക്സ്‌ പാത്രയർക്കീസ്

“ഇന്ത്യയിൽ ശക്തമായ ഒരു ക്രിസ്ത്യൻ സമൂഹം ഉണ്ടെന്നത് പലർക്കും ഒരു കണ്ടെത്തലായിരുന്നു, അത് പാശ്ചാത്യ സ്വാധീനത്തിൻ്റെ ഫലമായി ഉത്ഭവിച്ചതല്ല. പിന്നെയോ, ക്രിസ്തുമതത്തിനു തുടക്കം കുറിച്ച അപ്പോസ്തോലിക കാലം മുതൽക്കേ മലങ്കര സഭ നിലവിലുണ്ടായിരുന്നു”. പരിശുദ്ധ കാതോലിക്കാ ബാവായുമായി മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിൽ, റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ സിറിൽ പാത്രയർക്കീസ് (His Holiness Patriarch Kirill of Moscow and All Russia) പ്രസ്ഥാപിച്ചു.

Tass.ru എന്ന റഷ്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. റഷ്യൻ ഓർത്തഡോക്സ്‌ ക്രിസ്ത്യാനികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള Pravmir.ru എന്ന വെബ്‌സൈറ്റും, Russian state എന്ന പത്രവും ഇതേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Source: 1 ).  https://tass.ru/obschestvo/6836418

2).  http://www.pravmir.com/patriarch-kirill-meets-with-primate-of-malankara

3). https://rg.ru/2019/09/03/patriarh-kirill-vstretitsia-s-duhovnym-liderom-drevnih-indijskih-hristian.html 

Courtesy: OCP News Service

error: Thank you for visiting : www.ovsonline.in