പെർത്തിൽ ദേവാലയ കൂദാശയും പ. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും

ഓസ്ട്രേലിയ: പെര്‍ത്ത് സെൻറ് ജോർജ്ജ് മലങ്കര (ഇന്ത്യൻ) ഓർത്തോഡോക്സ് ദേവാലയ കൂദാശയും, കൽക്കുരിശ് കൂദാശയും, പ. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും, ഇടവക പെരുന്നാളും മെയ് 31 മുതൽ ജൂൺ 2 വരെ നടത്തപ്പെടുന്നു. മെയ് 31, ജൂണ്‍ 1 (വെള്ളി, ശനി) തീയതികളിലായി നടക്കുന്ന വിശുദ്ധ മൂറോന്‍ കൂദാശക്ക് കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യാക്കൂബ് മാർ‍ ഐറേനിയോസ്, സുല്‍ത്താൻ‍ ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഏബ്രഹാം മാർ എപ്പിഫാനിയോസ്, മദ്രാസ് ഭദ്രാസനാധിപൻ‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാർ ദീയസ്കോറോസ് എന്നീ മെത്രാപ്പോലീത്തമാർ മുഖ്യ കാർ‍മികത്വം വഹിക്കും. ഇടവക വികാരി ഫാ. ഐവാൻ മാത്യുവിന്റേയും ഓസ്ട്രേലിയ റീജിയനിലെ മറ്റു വൈദീകരുടെയും സഹകാർമികത്വത്തിലും, ഇടവക മാനേജിങ് കമ്മിറ്റിയുടെയും വിശ്വാസികളുടെയും പ്രാര്‍ത്ഥനാപൂർ‍വ്വമായ സഹകരണത്തിലും കൂദാശ അനുഗ്രഹകരമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Malankara Orthodox Church, Perth, Australia

Malankara Orthodox Church, Perth, Australia

 

error: Thank you for visiting : www.ovsonline.in