ആശുപത്രികളും സ്ഥാപനങ്ങളും വിട്ടുനല്‍കുവാന്‍ സന്നദ്ധം’ -പരിശുദ്ധ ബാവാ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആശുപത്രികളും അനുയോജ്യമായ ഇതര സ്ഥാപനങ്ങളും കോവിഡ് രോഗ പ്രതിരോധ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുവാന്‍ സന്നദ്ധമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സംസ്ഥാന ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്ന പക്ഷം സ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുവാന്‍ വിട്ടുനല്‍കുന്നതിന് സഭ സന്നദ്ധമാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള ദേവാലയങ്ങളുടെ വരുമാനത്തിന്റെ ഒരംശം കൊറോണ മൂലം വിവിധതരത്തില്‍ ക്ലേശമനുഭവിക്കുന്നവര്‍ക്കു വേണ്ടി വിനിയോഗിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ഓണ്‍ലൈന്‍,സാമൂഹ്യമാധ്യമങ്ങള്‍ വഴിയായി ക്ലേശബാധിതര്‍ക്ക് സാധ്യമായ സഹായം എത്തിക്കുവാന്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് ക്രമീകരണം ചെയ്യണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു.

error: Thank you for visiting : www.ovsonline.in