പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ആഘോഷ സമ്മേളനം ഫെബ്രു 15 -ന്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മൂന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ (കുറിച്ചി ബാവാ)യുടെ സ്ഥാനാരോഹണ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2020 ഫെബ്രുവരി മാസം 15-ാം തീയതി ശനിയാഴ്ച അദ്ദേഹത്തിൻ്റെ മാതൃ ഇടവകയായ കുറിച്ചി വലിയ പള്ളിയില്‍ നടക്കും. രാവിലെ 7-ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനാധിപന്‍ അഭി. യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ കാര്‍മികത്വം വഹിക്കും. 10.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മെത്രാപ്പോലീത്തമാരായ സഖറിയാ മാര്‍ നിക്കോളവാസ്, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്, വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. എം. ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കോട്ടയം മെത്രാസന സെക്രട്ടറി ഫാ. പി. കെ. കുറിയാക്കോസ് പണ്ടാരക്കുന്നേല്‍, ജനറല്‍ കണ്‍വീനര്‍ ഫാ. കെ. എം. മാത്യു കുളക്കാട്ടുശ്ശേരില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, കുറിച്ചി വലിയ പള്ളി വികാരി ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍, കുറിച്ചി ചെറിയപള്ളി വികാരി ഫാ. കുറിയാക്കോസ് ബേബി എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തും. നീണ്ട ഇടവേളക്ക് ശേഷം പരിശുദ്ധ പിതാവ് സംബന്ധിക്കുന്ന പൊതു പരിപാടിയാണ് കുറിചിയിൽ നടക്കുന്നത്. ഫെബ്രു. 16 ഞായറാഴ്ച നവതി സ്മാരക മന്ദിര കൂദാശ ഡോ. യൂഹാനോൻ മാർ ദിയസ് കോറോസ് മെത്രാപ്പോലീത്താ നിർവ്വഹിക്കും.

error: Thank you for visiting : www.ovsonline.in