കുട്ടമ്പുഴ ആദിവാസി ഊരിൽ സഹായഹസ്തവുമായി കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജനപ്രസ്ഥാനം

ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.മാത്യുസ് മാർ സേവേറിയോസ് തിരുമേനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ടമായി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേത്യത്വത്തിൽ  കുട്ടമ്പുഴ വാരിയംകുടി  ആദിവാസി ഊരിലെ കുടംബങ്ങൾക്ക് പോഷക ആഹാര കിറ്റുകൾ വിതരണം ചെയ്തു.

75 കുടുംബങ്ങൾക്കുള്ള പോഷക ആഹാര കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പിറവം സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെൻറർ വികാരി  ഫാ.ജെസ്റ്റിൻ തോമസ് നിർവഹിച്ചു. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോമോൻ ചെറിയാൻ, യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് , കണ്ടനാട് വെസ്റ്റ് ഭദ്രാസന കൗൺസിൽ അംഗം ജോസി ഐസ്ക്ക് ,യുവജനപ്രസ്ഥാനം മുളക്കുളം മേഖല സെക്രട്ടറി എൽദോസ് ജോർജ് , എൽദോസ് ബേബി , ഷിജോ ജോയി  തുടങ്ങിയവർ നേത്യത്വം നൽകി .

error: Thank you for visiting : www.ovsonline.in