തൃക്കുന്നത്ത് സെമിനാരിയിൽ ഓർമപ്പെരുന്നാൾ ഇന്നു തുടങ്ങും

ആലുവ∙ തൃക്കുന്നത്ത് സെമിനാരിയിൽ പരിശുദ്ധ പിതാക്കന്മാരുടെ ഓർമപ്പെരുന്നാളും നിനുവെ കൺവൻഷനും ഇന്ന് ആരംഭിക്കും. രാവിലെ എട്ടിനു യൂഹാനോൻ മാർ പോളിക്കാർപ്പോസിന്‍റെ കാർമികത്വത്തിൽ കുർബാന, 10-നു കൊടിയേറ്റ്. നാളെ രാവിലെ ഒൻപതിന് അഖണ്ഡ പ്രാർഥന ഉദ്ഘാടനം, നാളെയും മറ്റന്നാളും വൈകിട്ട് ഏഴിനു ഗാനശുശ്രൂഷ, 7.15-നു സുവിശേഷ പ്രസംഗം.

ബുധനാഴ്ച രാവിലെ 10.15-ന് അഖണ്ഡ പ്രാർഥന സമാപനം, 11-നു കുർബാന, ഏഴിനു ഗാനശുശ്രൂഷ, 7.15-നു സുവിശേഷ പ്രസംഗം. 25-നു രാവിലെ എട്ടിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ കുർബാന, കബറിങ്കൽ ധൂപപ്രാർഥന, 11-നു വനിതാ സമാജം സമ്മേളനം. 26-നു രാവിലെ എട്ടിനു ഡോ. മാത്യൂസ് മാർ സേവേറിയോസിന്‍റെ കാർമികത്വത്തിൽ കുർബാന, 10.30-നു ധൂപപ്രാർഥന, പ്രദക്ഷിണം.

error: Thank you for visiting : www.ovsonline.in