യു.കെ -യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിന്‍റെ വിജയ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി.

ഡബ്ലിന്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യു.കെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിന്‍റെ വിജയ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി. അയർലന്റിന്‍റെ തലസ്ഥാനമായ ഡബ്ലിനില്‍ സെന്‍റ്. തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവക മുൻകൈ എടുത്തു സഭക്ക് വേണ്ടി വാങ്ങി പുനരുദ്ധരിച്ച മലങ്ക ഹൗസ് കൂദാശയുടെ നിറവിൽ. 2017 ഡിസംബർ 10 നു നടക്കുന്ന കൂദാശ കർമ്മത്തിന് ഭദ്രസന അധിപൻ അഭി.ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപൊലീത്ത മുഖ്യ കാർമികത്വം വഹിക്കും.

ഡബ്ലിൻ നഗരത്തിന്റെ ഹൃദയഭാഗത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന പല്മര്‍സ്റൌണ്‍ (Palmerstown, Dublin-20) എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന 65 സെൻറ് സ്ഥലമാണ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രപൊലീത്തയുടെ നേത്വത്വത്തിൽ വി.സഭക്ക് വേണ്ടി വാങ്ങിയത്.

6 ബെഡ്‌റൂം ഉൾക്കൊള്ളുന്ന ഒരു വലിയ വീടും, ഓഡിറ്റോറിയവും ഓഫീസ് സൗകര്യങ്ങളോടും കൂടിയ കെട്ടിടസമുച്ചയം അയർലണ്ടിലെ മലയാളി സമൂഹത്തിന്‍റെ അഭിമാനമായി പരിലസിക്കുന്നു. ഇടവക വികാരി റവ.ഫാ.അനിഷ് ജോണിന്‍റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.

Address : Malankara House, Old Lucan Road, Palmerstown, Dublin – 20

error: Thank you for visiting : www.ovsonline.in