മലങ്കരസഭാ തർക്കം എന്താണ് സത്യം? പ്രകാശനം ചെയ്തു.

ശ്രീ.ഡെറിൻ രാജു രചിച്ച് സോഫിയ ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന മലങ്കരസഭാ തർക്കം എന്താണ് സത്യം? പ.എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി സഭാ മാനേജിംഗ് കമ്മറ്റി അംഗം ശ്രീ ജേക്കബ് കൊച്ചേരിക്കു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

മലങ്കര സഭാ തർക്കം: എന്താണ് സത്യം? ഒരു സത്യാന്വേഷണമാണ്. എന്താണ് മലങ്കര സഭയിലെ ഭിന്നതയുടെ കാരണം? എന്തുകൊണ്ട് മലങ്കര സഭയിൽ സമാധാനമുണ്ടായി? വീണ്ടും എന്തുകൊണ്ട് കലഹമുണ്ടായി? എന്താണ് ഇന്നത്തെ സാഹചര്യം? പൂർണമായും ചരിത്രരേഖകളെ ആധാരമാക്കിയാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. അൻപതിലധികം ചരിത്രരേഖകൾ പുസ്തകത്തിന്റെ ഭാഗമാണ്. വിവിധ കാലങ്ങളിലായി ഇരുവിഭാഗത്തിലെയും നേതൃത്വങ്ങൾ നടത്തിയ ഔദ്യോഗിക കത്തിടപാടുകൾ എല്ലാം പുസ്തകത്തിൽ ചേർത്തിരിക്കുന്നു.

പേജുകൾ 424 – വില 300 രൂപ. എം.ഓ.സി. കോട്ടയം, പരുമല ബുക്ക്സ്റ്റാളുകളിൽ പുസ്തകം ലഭ്യമാണ്. പുസ്തകം തപാലിൽ ലഭിക്കുവാൻ 7012270083 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

error: Thank you for visiting : www.ovsonline.in