അനുസ്മരണ സമ്മേളനവും നേതൃസംഗമവും

മാവേലിക്കര ഭദ്രാസന ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവ അനുസ്മരണവും ഭദ്രാസനത്തിലെ വിവിധ യൂണിറ്റുകളിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സംഗമവും 2019 മേയ് 26 ഞായറാഴ്ച ഉച്ചക്ക് 1.30-ന് തെയോഭവൻ അരമനയിൽ വെച്ചു നടക്കും.

മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അടൂർ ഭദ്രാസനാധിപനും പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന അഭി. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. കേന്ദ്ര – ഭദ്രാസന ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കും.

error: Thank you for visiting : www.ovsonline.in