മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളുടെ യോഗം 3-ന്

കോട്ടയം ∙ സഭയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാനും കോടതി വിധികളെ സംബന്ധിച്ച് സഭാംഗങ്ങൾക്കു ബോധവൽക്കരണം നൽകാനുമായുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളുടെ അടിയന്തര യോഗം 3-നു കോട്ടയം കാതോലിക്കേറ്റ് അരമനയിൽ ചേരും. റജിസ്‌ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും. ദേവലോകം പെരുന്നാൾ ചടങ്ങുകൾക്ക് ശേഷം, പ്രത്യേകം തയാറാക്കിയ പന്തലിലാണു യോഗം. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷനാകും.

വിവിധ കോടതി വിധികളും അവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുളള പ്രതിസന്ധികളും സംബന്ധിച്ച് അസോസിയേഷൻ അംഗങ്ങൾക്കും അവരിലൂടെ സഭയ്‌ക്കും സമൂഹത്തിനും കൃത്യമായ ബോധവൽക്കരണം നൽകാനാണ് അംഗങ്ങളുടെ അടിയന്തരയോഗം ചേരുന്നതെന്നു സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു.

അസോസിയേഷനിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ വാഹനങ്ങൾ മാർ ബസേലിയോസ് പബ്ലിക് സ്‌കൂളിൽ പാർക്കു ചെയ്യണം. തിരഞ്ഞെടുക്കപ്പെട്ട വൈദികരും, അത്മായരും അടങ്ങുന്ന നാലായിരത്തോളം പ്രതിനിധികളാണ് അസോസിയേഷൻ അംഗങ്ങൾ.

Kalpana (21-Dec-2018)

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

error: Thank you for visiting : www.ovsonline.in