കുറിച്ചി ചെറിയ പള്ളിയിൽ സംയുക്ത ഓർമ.

മാവേലിക്കര ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തയും അങ്കമാലി ഇടുക്കി ഭദ്രാസനത്തിൻ്റെ അധിപനും കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾ മാനേജരും ആയിരുന്ന കാലം ചെയ്‍ത പൗലോസ് മാർ പക്കൊമിയോസ് തിരുമേനിയുടെ ഓർമ്മയും പഴഞ്ഞി എം ഡി കോളേജ് കോട്ടയം ബസേലിയോസ് കോളജ് പ്രിൻസിപ്പൽ. എം ബി സി കോളജ് കുട്ടിക്കാനം ഡയറക്ടർ, പരിശുദ്ധ ബാവാ തിരമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സഭാ മാനേജിംഗ് കമ്മിറ്റി അംഗം, ദേവലോകം അരമന മാനേജർ എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ച വന്ദ്യ ഇ എം ഫിലിപ് എള്ളാലയിൽ അച്ഛൻ്റെ ഓർമ്മയും സംയുക്തമായി ഇടവക ദേവാലയം ആയ കുറിച്ചി ചെറിയ പള്ളിയിൽ ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി ഞായറാഴ്ച്ച ആചരിക്കുന്നു. രാവിലെ 8-നു ആരംഭിക്കുന്ന വിശുദ്ധ കുർബാനയെ തുടർന്ന് നടത്തുന്ന അനുസ്മരണ ചടങ്ങിൽ മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗം അലക്സ് എം കുറിയാക്കോസ് അനുസ്മരണ പ്രഭാഷണം നടത്തും. വികാരി വന്ദ്യ കുറിയാക്കോസ് ബേബി അച്ഛൻ അധ്യക്ഷത വഹിക്കും.

error: Thank you for visiting : www.ovsonline.in