കോതമംഗലത്ത് കോടതി അലക്ഷ്യമായേക്കാവുന്ന സത്യവാങ്‌മൂലവുമായി പോലീസ്

കോതമംഗലം പള്ളിയിൽ സുപ്രീംകോടതി വിധി ഇപ്പോൾ നടപ്പാക്കാൻ കഴിയില്ല എന്ന് പോലീസ്. കോതമംഗലം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വികാരി തോമസ് പോൾ റമ്പാൻ സമർപ്പിച്ച റിട്ട് ഹർജിയിലാണ് പോലീസ് ഇപ്പോൾ വിധി നടപ്പാക്കാൻ കഴിയില്ല എന്ന് പറഞ്ഞു എതിർ സത്യവാങ്‌മൂലം ഫയൽ ചെയ്തിരിക്കുന്നത്‌.

തോമസ് പോൾ റമ്പാച്ചൻ ഒറീജിനലി യാക്കോബായകാരനാണ് എന്നും കേസിനു വേണ്ടി ഓർത്തഡോക്സ്കാരനായതാണ് കോതമംഗലം പള്ളിയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും പോലീസ് ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലത്തിൽ പ്രസ്താവിച്ചിരിക്കുന്നു. സുഗമമായി സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് യാക്കോബായ വിശ്വാസികൾക്ക് മാനസാന്തരം ഉണ്ടാകേണ്ടത് ഉണ്ട് എന്നും, കോടതി വ്യവഹാരങ്ങളിൽ അവർ തോറ്റു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കുറച്ചു സമയം എടുക്കുമെന്നും പോലീസ്. ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളുടെ വിശ്വാസം പരിഗണിച്ചു പരസ്പര ചർച്ചകളിലൂടെ വിധി നടപ്പാക്കാൻ തോമസ് പോൾ റമ്പാന് നിർദ്ദേശം കൊടുക്കണമെന്നും പോലീസ് എതിർ സത്യവാങ്‌മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ ഇത്തരത്തിൽ ഉള്ള എതിർ സത്യവാങ്മൂലം തികഞ്ഞ കോടതി അലക്ഷ്യമാണെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്.

error: Thank you for visiting : www.ovsonline.in