കോതമംഗലത്ത് ശവ സംസ്കാരം സമാധാനപരം ; ജാള്യത മറയ്ക്കാന്‍ ബാവ കക്ഷികളുടെ കൂക്കി വിളി

കൊച്ചി : മലങ്കര ഓർത്തോഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി അംഗമായ റവ.തോമസ്‌ പോള്‍ റബാച്ചന്‍റെ മാതാവും മാറാച്ചേരി പൗലോസിന്‍റെ ഭാര്യവുമായ ചിന്നമ പൗലോസ്‌ (75) മരണാനന്തര ശുശ്രൂഷകള്‍ മാതൃ ഇടവകയായ കോതമംഗലം മാര്‍ത്തോമ്മാ ഓർത്തോഡോക്‌സ് ചെറിയപള്ളിയില്‍ സമാധാനപരമായി നടന്നു. വീട്ടിലെ ശുശ്രൂഷകകള്‍ക്ക് മെത്രാപ്പോലീത്തമാരായ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്(കണ്ടനാട് വെസ്റ്റ്) , ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ്‌) നേതൃത്വം നല്‍കി. തുടർന്നു വന്ദ്യ റബാച്ചന്‍റെ കാര്‍മ്മീകത്വത്തില്‍ കോതമംഗലം ചെറിയ പള്ളിക്കകത്ത് മരണാനന്തര ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം സെമിത്തേരിയില്‍ സംസ്കരിച്ചു. ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷന്‍റെ മേല്‍നോട്ടത്തിലായിരുന്നു ശവ സംസ്കാരം.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പരേത മരണമടഞ്ഞത്. എന്നാൽ കോതമംഗലം പള്ളി കൈവശംവച്ചിരിക്കുന്ന കൈയ്യേറ്റക്കാര്‍ ശവ സംസ്കാരത്തെ എതിര്‍ത്തതോടെ വന്ദ്യ റമ്പാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വിധിയുടെ അടിസ്ഥാനത്തിലാണ്‌ മകന്‍ കൂടിയായ ഓര്‍ത്തഡോക്‌സ്‌ വൈദീകന്റെ കാര്‍മ്മീകത്വത്തില്‍ വിശ്വാസപ്രകാരം ശവസംസ്‌കാരം നടത്താന്‍ ഉത്തരവ് ഉണ്ടായപ്പോള്‍ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വം നീങ്ങി. വിധിനടപ്പാകുന്നത് തടസ്സപ്പെടാതിരിയ്ക്കാന്‍ ആവിശ്യമായ ക്രമീകരണം ഒരുക്കണമെന്ന ഹൈക്കോടതി നല്‍കിയ ഉത്തരവ് കാറ്റില്‍പ്പറത്താന്‍ ശ്രമിച്ച ചില  പ്രാദേശിക അധികാരികളുടെ ഗൂഡാലോചന കോടതി ഇടപെടലോടെ പരാജയപ്പെട്ടു. കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും ബഹു.കോടതി ഹര്‍ജി വീണ്ടും പരിഗണിക്കവേ വിമര്‍ശിച്ചു. കോതമംഗലം പള്ളിയുടെ തിരുമുറ്റത്ത് കാലുകുത്തിക്കില്ലെന്ന യാക്കോബായ (ബാവ കക്ഷി) വിഭാഗത്തിന്‍റെ നിലപാട് നടപ്പാവാത്തതിലുള്ള ‘നാണക്കേട്’ മൃതദേഹത്തെ പോലും അവഹേളിച്ചു ജാള്യതയോടെ അവര്‍ കൂക്കി വിളിച്ചു.

വീഡിയോ

error: Thank you for visiting : www.ovsonline.in