പരുമല കാൻസർ സെൻന്‍റെറിന് കൊൽക്കത്ത ഭദ്രാസനം 25 ലക്ഷം രൂപ നൽകി

കോട്ടയം :പരുമല  സെന്‍റ് ഗ്രീഗോറിയോസ് ഇന്‍റര്‍നാഷണല്‍ ക്യാന്‍സര്‍ സെന്‍റ്ററിന്‍റെ നിര്‍മ്മാണ സഹായത്തിലേക്ക് മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭ കല്‍ക്കട്ട ഭദ്രാസനത്തിന്‍റെ സംഭാവനയായ 25 ലക്ഷം രൂപയുടെ ചെക്ക് പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ സാന്നിധ്യത്തില്‍ കല്‍ക്കട്ടാ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് കൈമാറി. പരുമല സെന്‍റ് ഗ്രീഗോറിയോസ് ഹോസ്പിറ്റല്‍ സി.ഇ.ഒ. ഫാ. എം.സി. പൗലോസ് സന്നിഹിതനായിരുന്നു. കല്‍ക്കട്ട ഭദ്രാസനത്തില്‍ നിന്നും നേരത്തെ 10 ലക്ഷം രൂപയും അഭിവന്ദ്യ തിരുമേനി ബാവായ്ക്ക് കൈമാറിയിരുന്നു. അതുകൂടാതെ കല്‍ക്കട്ടാ ഭഭ്രാസനത്തിലെ വിവിധ പളളികളില്‍ നിന്നും 15 ലക്ഷത്തോളം രൂപ ഇതേ ആവശ്യത്തിനായി ലഭിച്ചിട്ടുണ്ട്.  കല്‍ക്കട്ട ഭദ്രാസനത്തിന്‍ കീഴിലുളള കുവൈത്ത് മഹാഇടവകയില്‍ നിന്നും 50 ലക്ഷം രൂപ നല്കി. കൂടാതെ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജാതി – മത വ്യത്യാസം കൂടാതെ, കേരളത്തിലെ ”പാവപ്പെട്ടവർക്ക് കുറഞ്ഞ ചിലവിൽ കാൻസർ ചികിത്സ ” ലഭ്യമാക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ചു സഭയുടെ പ്രഖ്യാപിത പരിശുദ്ധന്‍  പരുമല തിരുമേനിയുടെ സ്മാരകസൗധമായി 150 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പരുമല സെന്റ്.ഗ്രീഗോറിയോസ് രാജ്യാന്തര കാൻസർ കെയർ സെൻന്‍റർ . അതിന്റെ സുഖമം ആയ നടത്തിപ്പിന് വേണ്ടി പ്രവർത്തിക്കുന്ന പരിശുദ്ധ കാതോലിക്ക ബാവായുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്നതാണ് ഓരോ സഭാ സ്നേഹിയുടെയും കടമ.

281673_238042629561295_1611878_n

വേദയോടു പൊരുതുന്നവർക്ക് തൊട്ടടുത്ത് ആശ്വാസത്തിന്റെ ചെറിയൊരു തുരുത്ത്, വേദനയെ തുരത്താൻ ചികിത്സ വേണ്ടവർക്ക് ദുരിതയാത്രയുടെ വേദനയിൽ നിന്നുള്ള മോചനം.ഇതൊക്കെയാണ് പരുമല സെന്റ്. ഗ്രീഗോറിയസ് രാജ്യാന്തര കാൻസർ കെയർ സെൻ ന്‍റെറിലൂടെ മലങ്കര ഓർത്തഡോക്സ് സഭ ലക്ഷ്യമിടുന്നത്.

പ്രൊമോ വീഡിയോ
https://www.youtube.com/watch?v=mMc_7rB4sNY&feature=youtu.be

പരുമല കാൻസർ സെൻന്‍റെറിനെ നിങ്ങള്‍ക്കും സഹായിക്കാം

St Gregorios International Cancer Care Center, Parumala
Federal Bank Mannar Kerala :A/c No 11310200003697,IFSC :FDRL0001131
Axis Bank Thiruvalla :A/c No 914010016776677,IFSC :UTIB0000422

error: Thank you for visiting : www.ovsonline.in