കെ.സി.സി പ്രസിഡന്റ് രാജിവെക്കണം: ഓർത്തഡോൿസ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം

കോട്ടയം: എക്യൂമിനിക്കൽ പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് ക്രൈസ്‌തവ സമൂഹത്തിന്റെ ഐക്യം തകർക്കുന്ന നിലയിൽ നിലപാടുകൾ സ്വീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ഗീവർഗ്ഗിസ് മാർ കൂറിലോസ് രാജിവെക്കണമെന്ന് ഓർത്തഡോൿസ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിൻറെ പരമോന്നത നീതിപീഠങ്ങൾക്കെതിരെ വെല്ലുവിളികൾ നടത്തുകയും പ്രതിഷേധം സൃഷ്ട്ടിച്ച് കോടതിവിധികൾ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്‌ത മാർ കൂറിലോസിന്റെ നടപടിയിൽ കേന്ദ്ര കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ, ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറർ ജോജി പി. തോമസ്, കേന്ദ്ര പത്രാധിപ സമിതി അംഗം അബി എബ്രഹാം കോശി എന്നിവർ പ്രസംഗിച്ചു.

OCYM demands resignation of Geevarghese Mar Coorilos from KCC

Kottayam: The Orthodox Christian Youth Movement (OCYM) demanded resignation of Kerala Council of Churches President Geevarghese Mar Coorilos, as he is supporting and involving in actions that would hamper the unity of the Christian community in Kerala.

The central committee of OCYM strongly protested Mar Coorilos’s actions, which challenge the country’s highest judiciary and call upon protests to sabotage court verdicts.OCYM President H.G. Dr. Yuhanon Mor Chrysostomos Metropolitan, Vice President Fr.Philip Tharakan, General Secretary Fr. Aji.K Thomas, Treasurer Joji P.Thomas and Central Editorial Board member Aby Abraham Koshy addressed the committee.

error: Thank you for visiting : www.ovsonline.in