സഭാവിശ്വാസവും ഭക്തിയും പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ വിശ്വാസ സംഗമം

കായംകുളം :- സഭയോടുള്ള വിശ്വാസവും ഭക്തിയും ഉറക്കെ പ്രഖ്യാപിച്ചു കായംകുളത്ത് ഓർത്തഡോക്സ് സഭയുടെ വിശ്വാസ സംഗമം. ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം സംഘടിപ്പിച്ച സുപ്രീം കോടതി വിധി സംബന്ധിച്ച വിശദീകരണ സമ്മേളനമാണു വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായത്. കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ സേവേറിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മലങ്കര സഭയുടെ സത്വം ബലികഴിച്ചുള്ള ഒരു ധാരണയ്ക്കും തയാറല്ലെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നതാണു സഭയുടെ പരമപ്രധാനമായ ആവശ്യമെന്നും മാത്യൂസ് മാർ സേവേറിയോസ് പറഞ്ഞു.

സുപ്രീംകോടതി വിധി അംഗീകരിക്കാതെയുള്ള നീക്കത്തെ സഭ പിന്തുണയ്ക്കുന്നില്ല. കോടതി വിധിക്കെതിരായ എല്ലാ നീക്കത്തെയും ശക്തമായി എതിർക്കുമെന്നും മാർ സേവേറിയോസ് പറഞ്ഞു. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ.ജോഷ്വാ മാർ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി. മുൻപ് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതി വിധിയുണ്ടായപ്പോൾ സമാധാനം പറഞ്ഞു വന്നവരെ അംഗീകരിക്കുകയും 12 വർഷത്തിനു ശേഷം അതിനു തിരിച്ചടി നേരിടുകയും ചെയ്ത സാഹചര്യം മറന്നുള്ള പ്രവർത്തനം പൂർവികരോടുള്ള അവഹേളനമാണെന്നു മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ പറഞ്ഞു.

പരുമല സെമിനാരി കൗൺസിൽ അംഗം ഫാ.ജോൺസ് ഈപ്പൻ ഭക്തി പ്രമേയം അവതരിപ്പിച്ചു. ഡോ.മാത്യൂസ് മാർ സേവേറിയോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പ്, ഫാ.ഡി.ഗീവർഗീസ്, ഫാ.ജേക്കബ് ജോൺ, ഫാ.സോനു ജോർജ്, ഫാ. കെ.എം.വർഗീസ് കളീയ്ക്കൽ, ജോൺ കെ.മാത്യു, സൈമൺ വർഗീസ് കൊമ്പശേരിൽ, റോണി വർഗീസ് കരിപ്പുഴ, ഉമ്മൻ ജോൺ, ബേബി തങ്കച്ചൻ, ഫാ.വി.എം.മത്തായി വിലനിലം, ഫാ.നൈനാൻ ഉമ്മൻ, സജി പട്ടാരേത്ത്, രാജൻ തെക്കേവിള, ഫാ.കെ.കെ.വർഗീസ്, കെ.ജെ.ജോർജ്‌, ജോൺ കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.  

error: Thank you for visiting : www.ovsonline.in