സുപ്രീംകോടതി വിധി നടപ്പാക്കിയ ആലപ്പുഴ ജില്ലാ കളക്ടർക്കു എതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തള്ളി.

ആലപ്പുഴ: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ  കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ബഹു. സുപ്രീം കോടതി വിധി നടപ്പാക്കിയ ആലപ്പുഴ ജില്ലാ കളക്ടർ ഡോ.അദീല അബ്‍ദുല്ലക്ക് എതിരെ യാക്കോബായ വിഭാഗത്തിന്റെ ട്രസ്റ്റി എന്ന് അവകാശപ്പെട്ടുകൊണ്ടു അലക്സ് എം ജോർജ് എന്ന വ്യക്തി കൊടുത്ത കോടതി അലക്ഷ്യ ഹർജി നിലനിൽക്കുന്നത് അല്ല എന്ന് വ്യക്തമാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് തള്ളി. കട്ടച്ചിറ പള്ളിയുടെ താക്കോൽ വിഘടിത യാക്കോബായ വിഭാഗത്തിന് കൈമാറിയില്ല എന്ന കാരണത്തിന് ആണ് കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്. സഭാതർക്കവുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ഹർജികൾ പരിഗണിക്കുന്നത് പ്രോത്സാഹിപ്പിക്കരുത് എന്ന സുപ്രീംകോടതിയുടെ ശക്തമായ നിർദ്ദേശം ഉള്ളതിനാൽ സുപ്രീംകോടതി വിധിന്യായത്തിന്റെ ഏതെങ്കിലും തരത്തിലുള്ള വിശദീകരണങ്ങൾക്ക് ഇത്തരത്തിലുള്ള ഹർജികൾ ഈ കോടതിക്ക് പ്രോത്സാഹിപ്പിക്കുവാൻ കഴിയുകയില്ല എന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.

 

error: Thank you for visiting : www.ovsonline.in