കട്ടച്ചിറ പള്ളിയിൽ നടന്നത് കോടതി വിധിയുടെ ലംഘനം

കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ നടന്നത് കോടതി വിധിയുടെ ലംഘനമെന്ന് ഓർത്തഡോക്സ്‌ സഭ. പള്ളി 1934 ലെ ഭരണഘടനാ അനുസരിച്ചു ഭരിക്കപ്പെടണമെന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി നിയമാനുസൃതം നിയമിക്കപ്പെട്ട വികാരിയും ജനങ്ങളും വി.കുർബ്ബാന അർപ്പിക്കുവാൻ പള്ളിയിലെത്തിയപ്പോൾ പോലീസ് അവരെ ദൂരെവെച്ചുതന്നെ തടയുകയായിരുന്നു. പള്ളി പരിസരത്ത് 144 പ്രഖ്യാപിച്ചുവെന്നായിരിന്നു പോലീസ് നൽകിയ വിശദീകരണം. അതേസമയം പാത്രിയർക്കീസ് വിഭാഗത്തിലെ ജനങ്ങളും വൈദീകരും പള്ളിയിൽ സന്നിഹിതരായിരിന്നു. യഥാർത്ഥ അവകാശികളെ വെളിയിൽ നിർത്തിയിട്ട് കൈയ്യേറ്റക്കാരെ ഉള്ളിൽ പാർപ്പിക്കുന്ന നയമാണ് അധികാരികൾ സ്വീകരിച്ചരിക്കുന്നത്. സുപ്രീം കോടതി വിധി രാജ്യത്തിന്റെ നിയമാണ്. എന്നാൽ ഇവിടെ നിയമ വാഴ്ച്ച കാറ്റിൽ പറത്തുന്നതിനു പോലീസും അധികാരികളും കൂട്ട് നിൽക്കുന്നത് നികൃഷ്ടമാണ്.ഓർത്തഡോക്സ്‌ സഭ നിയമപരമായി തന്നെ ഇതിനെ നേരിടും.ക്രമസമാധാന നില തകരാറിൽ ആണെന്ന് വരുത്തി തീർത്ത് വിധി നടപ്പാക്കൽ താമസിപ്പിക്കുവാൻ നടത്തുന്ന ഗൂഡ ശ്രമങ്ങളിൽ നിന്നും പാത്രിയർക്കീസ് വിഭാഗം പിന്മാറിയാൽ മാത്രമേ സഭയിൽ സമാധാനം ഉണ്ടാകൂ.മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് പോലീസ് അകത്തു നിന്നിരുന്നവരെ പുറത്താക്കിയത്. താല്ക്കാലികമായി ആർഡിഒ പൂട്ടി താക്കോൽ എടുത്തിരിക്കുന്നുവെന്ന് സഭ വക്താവും പിആർഒയുമായ ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു.

സ്ഥലത്ത് എത്തിയ സഭ വൈദീക ട്രസ്റ്റിയും ഫാ.ഡോ.എം ഒ ജോൺ, സെക്രട്ടറി ബിജു ഉമ്മൻ അധികാരികളുടെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in