കട്ടച്ചിറ, വരിക്കോലി പള്ളികളിൽ ആരാധന അനുമതി ഓര്‍ത്തഡോക്സ് വൈദികര്‍ക്കു മാത്രം: ഹൈക്കോടതി.

കൊച്ചി: മലങ്കരസഭയുടെ പള്ളികളിൽ 1934-ലെ സഭാ ഭരണഘടന പ്രകാരം നിയമിക്കപ്പെടുന്ന വൈദികർക്ക് മാത്രമേ ആരാധന നടത്തുവാൻ അവകാശമുള്ളൂ എന്ന് ഹൈക്കോടതി. ഭരണഘടന പ്രകാരം നിയമിക്കപ്പെടുന്ന വൈദികരെ തടസ്സപ്പെടുത്തി കഴിഞ്ഞാൽ പോലീസ് ഇടപെടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്രമസമാധാനപ്രശ്നം ഉണ്ടാകുന്നപക്ഷം പോലീസ് നിയമപരമായി ഇടപെടണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.

സെമിത്തേരിയുടെ ഉപയോഗത്തെക്കുറിച്ചു ബഹു. കോടതി നിര്‍ദേശം ഇങ്ങനെ ആണ് :- മലങ്കര സഭയുടെ പള്ളികളിലും, സെമിത്തേരികളിലും മലങ്കര സഭയുടെ 1934 പ്രകാരം നിയമിക്കപ്പെട്ട വൈദീകനുമാത്രമേ കർമ്മങ്ങൾ നടത്തുവാൻ സാധിക്കൂ. എന്നാൽ ഒരു ഇടവക അംഗത്തിന് വൈദികരുടെ കർമ്മങ്ങൾ വേണ്ട എന്നാണെങ്കിലും സെമിത്തേരിയിൽ ശവം സംസ്കരിക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. സെമിത്തേരിക്കോ, പള്ളിക്കോ പുറത്ത് വെച്ച് അവർക്കിഷ്ടപ്പെട്ട ഒരു വൈദികനെ കൊണ്ട് കർമ്മങ്ങൾ നടത്തി എന്നതുകൊണ്ട് സെമിത്തേരിയിൽ അടക്കം ചെയ്യുന്നത് തടയുവാൻ ആർക്കും സാധിക്കുകയും ഇല്ല. അതായത് അംഗത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചു പള്ളിക്കകത് മരണാനന്തര ചടങ്ങുകൾ നടത്താനാകില്ല.  ഇടവക അംഗമായ വിശ്വാസിക്ക് പള്ളിക്കു പുറത്ത് ചടങ്ങുകൾ നടത്തിയതിനു ശേഷം മൃതദേഹം സെമിത്തേരിയില്‍ തന്നെ സംസ്കരിക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങൾ സുപ്രിം കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇതിനിടെ പിറവം പള്ളി തർക്കം രമ്യമായി പരിഹരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് വിശ്വസി നൽകിയ ഹരജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ നേതൃത്വം സമവായ ശ്രമം നടക്കുന്നതിനിടെ ഇക്കാര്യത്തില്‍ വീണ്ടും ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Kattachira Church Court Order Copy >>

സുപ്രീംകോടതി വിധി അനുസരിച്ച് ഈ പള്ളികളിൽ ആരാധന നടത്താൻ പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിൽമേൽ ആണ് വാദം നടന്നത്. നാലു ഡിവിഷൻ ബെഞ്ചുകൾ പിന്മാറിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാദം കേട്ടത്. ആദ്യ ബെഞ്ച് പല തവണ കേസ് കേട്ടു എങ്കിലും പിന്നീടു കക്ഷിചേരാനെത്തിയ ചിലർ തടസ്സം ഉന്നയിച്ചതിനെ തുടർന്നു ബെഞ്ച് പിന്മാറി. പിന്നീടുവന്ന മൂന്നു ബെഞ്ചുകളും കേസ് കേട്ടിരുന്നില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്ന വാദത്തിനിടയിൽ പിറവം പള്ളിയുമായി ബന്ധപ്പെട്ട ഹർജി ചില സാങ്കേതിക കാരണങ്ങൾ മറുപക്ഷം ചൂണ്ടികാട്ടിയതിനെ തുടർന്ന് പിൻവലിക്കാൻ കോടതി ആവശ്യപ്പെടുകയും ഓർത്തഡോക്സ്‌ സഭ ഹർജി പിൻവലിക്കുകയും ചെയ്തിരുന്നു.

മലങ്കര സഭയിൽ നൂറ്റാണ്ടുകളായി നില നിന്നിരുന്ന കക്ഷി തർക്കം പരിപൂർണ്ണമായി അവസാനിപ്പിക്കുന്നതിനായി ബഹു. സുപ്രിം കോടതി ജൂലായ് 3, 2017-ൽ കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി പളളികളുടെ കേസുകളിൽ വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ ഈ വിധികൾ ആ പള്ളികൾക്ക് മാത്രമെന്നും മറ്റ് പള്ളികളെ അത് ബാധിക്കില്ല എന്നുമായിരുന്ന വിഘടിത വിഭാഗം വാദിച്ചിരുന്നത്. ഈ വാദഗതി പൂർണ്ണമായി തള്ളിക്കൊണ്ടായിരുന്നു പിറവം സെന്‍റ് മേരീസ് ഓർത്തഡോക്സ്  പള്ളിയുമായി ബന്ധപ്പെട്ട കേസിൽ ബഹു സുപ്രിം കോടതി പിന്നീട് പുറപ്പെടുവിച്ച വിധി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ജൂലായ് 3 വിധി മലങ്കരസഭയ്ക്കാകമാനം നൽകിയ വിധിയാണ് എന്നും മലങ്കര സഭ ഒരു ട്രസ്റ്റാണെന്ന കണ്ടെത്തൽ നിലനിൽക്കുമെന്നും ആ ട്രസ്റ്റിൽ ഉൾപ്പെട്ട എല്ലാ പള്ളികളും 1934 സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും അവിടെ Sec 92 പ്രകാരമുള്ള സ്കീം ആവശ്യമില്ല എന്നും വിധി കൽപ്പിക്കപ്പെട്ടിക്കുന്നു.

കട്ടച്ചിറ പള്ളിക്കേസ്‌ പരിഗണിച്ച സുപ്രീംകോടതി മൂന്നംഗ ബെഞ്ചും ഇത് ആവർത്തിക്കുകയാണ് ചെയ്തത്. ഒന്നാം സമുദായകേസ് (1958), രണ്ടാം സമുദായ കേസ് (1995), കോലഞ്ചേരി പള്ളിക്കേസ് (2017) എന്നീ മൂന്നു വിധികളും പരിഗണിച്ച് മലങ്കര സഭയ്ക്കു പൂർണമായി അനുകൂലമായി ബഹു. സുപ്രീംകോടതി മൂന്നംഗ ബഞ്ച് കട്ടച്ചിറ പളളിക്കേസിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നു.

കിഴ്കോടതികൾക്കോ മറ്റ് ഗവൺമെന്റ് ഉദ്യോഗസ്ഥ സംവിധാനങ്ങൾക്കൊ തങ്ങൾക്ക് വിധി നടപ്പിൽ വരുത്തുന്നതിന് ബാധ്യത ഇല്ല എന്ന് ഒഴിഞ്ഞ് മാറാൻ സാധിക്കാത്ത പഴുതുകൾ ഇല്ലാത്ത സുപ്രധാന വിധിയാണ് ബഹു. ഉന്നതനീതിപീഠത്തിൽ നിന്ന് ഉണ്ടായിരുന്നത് എങ്കിലും വിധിനടത്തിപ്പിനു ഉദ്യോഗസ്ഥ സഹായം ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഈ ഇടവകകൾ ഹൈകോടതിയെ സമീപിച്ചത്. അതിനാണ് ഇന്ന് ഉത്തരവുണ്ടായത്.

error: Thank you for visiting : www.ovsonline.in