ദേവാലയ മുറ്റത്ത് ദഫ് താളം: മധുരം വിളമ്പി പാതിരി

കരുവാരക്കുണ്ട് (മലപ്പുറം): ദഫിന്റെ താളവും നബി കീര്‍ത്തനങ്ങളുടെ ഈണവുമായെത്തുന്ന മദ്രസ വിദ്യാര്‍ഥികളെ കൈ നിറയെ മധുരവുമായി ദേവാലയ മുറ്റത്ത് കാത്തിരുന്ന് വിശ്വാസികള്‍. ഞായറാഴ്ച കൂര്‍ബ്ബാന കഴിഞ്ഞിറങ്ങിയവര്‍ക്ക് മുന്നിലേക്കാണ് നബിദിന ഘോഷയാത്രയുമായി മദ്രസ വിദ്യാര്‍ഥികള്‍ എത്തിയത്.

പയ്യാക്കോട് തഅ് ലീമുസ്വിബ് യാന്‍ നബിദിനാഘോഷ ഭാഗമായി നടത്തിയ ഘോഷയാത്രക്കും ദഫ് സംഘത്തിനുമാണ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയ മുറ്റത്ത് സ്വീകരണമൊരുക്കിയത്. ഘോഷയാത്രയിലുള്ളവര്‍ക്ക് മധുരം വിതരണം ചെയ്ത വികാരി അവര്‍ക്ക് സന്ദേശം കൈമാറുകയും ചെയ്തു. കുര്‍ബ്ബാന കഴിഞ്ഞിറങ്ങിയ വിശ്വാസികള്‍ക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ ദഫ് കളി അവതരിപ്പിച്ചാണ് പിരിഞ്ഞത്.

വികാരി അരുണ്‍ മര്‍ക്കോസ് , ദേവാലയ ട്രസ്റ്റി ടി. എം. രാജു, സെക്രട്ടറി ഷിജു തോമസ്, എന്നിവര്‍ അതിഥികളെ സ്വീകരിച്ചു. മദ്രസ സെക്രട്ടറി ആര്യാടന്‍ ഖാലിദ്, സദര്‍ മുഅല്ലിം കെ. മുഹമ്മദലി ഫൈസി, കെ. കെ. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

error: Thank you for visiting : www.ovsonline.in