അർമീനിയൻ പാത്രിയർക്കീസ് മെസ്രോബ് രണ്ടാമൻ കാലംചെയ്തു.

ഇസ്തംബുൾ (തുർക്കി): കോൺസ്റ്റാന്റിനോപ്പിളിലെ അർമീനിയൻ പാത്രിയർക്കീസ് മെസ്രോബ് രണ്ടാമൻ മുതഫിയാൻ (Istanbul Patriarch Archbishop Mesrob Mutafyan – 62) കാലം ചെയ്തു. 1998-ൽ പാത്രിയർക്കീസായ അദ്ദേഹം 2008-ൽ അൽസ്ഹൈമേഴ്സ് ബാധിതനായി. തുർക്കിയിലെ അർമീനിയക്കാരുടെ ആത്മീയ തലവനാണ്. അർമീനിയയിലെ ഹോളി എച്മിയാഡ്സിൻ ആസ്ഥാനമായുള്ള അർമീനിയൻ സുപ്രീം കാതോലിക്കോസിനു കീഴിലാണ് ജറുസലേമിലെയും കോൺസ്റ്റാന്റിനോപ്പിളിലെയും അർമീനിയൻ പാത്രിയർക്കീസുമാർ. കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കേറ്റിലെ 84–ാം പാത്രിയർക്കീസായിരുന്നു മെസ്രോബ് രണ്ടാമൻ.

ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിലെ ഒരു അംഗസഭയാണ് ആർമീനിയൻ അപ്പോസ്തോലിക സഭ അഥവാ അർമീനിയൻ ഓർത്തഡോക്സ് സഭ. പുരാതനമായ ഈ സഭ സ്ഥാപിച്ചത് അപ്പോസ്തലന്മാരായ വി.ബർത്തലോമായിയും വി.തദ്ദേവൂസുമാണ് എന്നാണ് പരമ്പരാഗത വിശ്വാസം. പ്രധാന ആസ്ഥാനം ആർമീനിയയുടെ തലസ്ഥാനമായ യെരേവാനു സമീപമുള്ള എച്മിയാഡ്സിൻ‍ (The Catholicosate of All Armenians or otherwise known as Holy See of Etchmiadzin) ആണ്.

അർമ്മേനിയൻ സഭയുടെ ആദ്യത്തെ ആസ്ഥാനം എച്ച്മിയാഡ്സിൻ ആയിരുന്നു. പിന്നീട് മറ്റ് പല സ്ഥലങ്ങളിലേക്കും ആസ്ഥാനം മാറ്റപ്പെട്ടു. 1293-ൽ സിലിഷ്യയിലെ സിസ് ആസ്ഥാനമാക്കപ്പെട്ടു. 1441-ൽ എച്ച്മിയാഡ്സിൻ വീണ്ടും ആസ്ഥാനമാക്കുവാൻ തീരുമാനമാവുകയും സിറിയക്ക് എന്ന സന്ന്യാസിയെ കാതോലിക്കോസായി അവരോധിക്കുകയും ചെയ്തു. സിലിഷ്യയിലെ അന്നത്തെ കാതോലിക്കോസ് ആയിരുന്ന ഗ്രിഗറി ഒൻപതാമൻ ഈ നീക്കങ്ങളെ എതിർത്തില്ലെങ്കിലും തന്റെ കാതോലിക്കാ സ്ഥാനം നിലനിർത്തുവാൻ തീരുമാനിച്ചു. ഈ സ്ഥാനം അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം (The Catholicosate of the Great House of Cilicia or otherwise known as Holy See of Cilicia) എന്ന് അറിയപ്പെടുന്നു. എച്ച്മിയാഡ്സിൻലെ കാതോലിക്കാസ്ഥാനത്തിന്റെ പ്രാഥമികത സിലിഷ്യയിലെ കാതോലിക്കോസ് അംഗീകരിച്ചു. ഭരണപരമായി സ്വതന്ത്രമായ ഇരു കാതോലിക്കേറ്റുകളും പരസ്പരം പൂർണ്ണ സംസർഗ്ഗത്തിൽ നിലനിൽക്കുന്നു

എച്ച്മിയാഡ്സിൻലെ സുപ്രീം കാതോലിക്കോസിനു കീഴിൽ 90 ലക്ഷം അംഗങ്ങളുണ്ട്. കരേക്കിൻ രണ്ടാമൻ (Karekin II) ആണ് ഇപ്പോഴത്തെ സുപ്രീം കാതോലിക്കോസ്. സിലിഷ്യയിലെ കാതോലിക്കോസിനു കീഴിൽ 10 ലക്ഷം അംഗങ്ങളുണ്ട്. അരാം പ്രഥമൻ (Aram I)  ആണ് അവിടത്തെ കാതോലിക്കോസ്. ഇതിനു പുറമേ സുപ്രീം കാതോലിക്കോസിനു കീഴിൽ ജറുസലേമിലും കുസ്തന്തീനോപൊലിസിലുമായി രണ്ട് പാത്രിയർക്കീസുമാർ കൂടിയുണ്ട് (Armenian Patriarchate of Jerusalem and Armenian Patriarchate of Constantinople in Istanbul, Turkey). ഇതര പൗരസ്ത്യ സഭകളിൽ നിന്നും വ്യത്യസ്തമായി അർമ്മേനിയൻ സഭയിൽ പാത്രിയർക്കീസ് കാതോലിക്കയുടെ കീഴ്‌സ്ഥാനിയാണ്. യഥാക്രമം നോർക്കോം രണ്ടാമൻ മനൂഗിയാൻ ( Nourhan Manougian), മെസ്രോബ് രണ്ടാമൻ മുത്തഫിയാൻ (Mesrob II Mutafyan) എന്നിവരാണ് അവിടങ്ങളിലെ പാത്രിയർക്കീസുമാർ.

മലങ്കര സഭയുടെ അതിഥിയായി അർമീനിയൻ എച്ച്മിയാഡ്സിനിലെ സുപ്രീം കാതോലിക്ക കരേക്കിൻ രണ്ടാമൻ (Karekin II) 2008 -ൽ മലങ്കര സഭ സന്ദർശിച്ചിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

error: Thank you for visiting : www.ovsonline.in