പുണ്യശ്ലോകനായ ഗീവര്‍ഗീസ്സ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ കാലിക പ്രസക്തമായ മഹത്വ വചനങ്ങൾ .

ഒരു മെത്രാപോലിത്ത ധനപരമായി കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം, കരുണാ പ്രസ്ഥാനങ്ങൾ – മറ്റു സ്ഥാപനങ്ങൾ എങ്ങനെ നടത്തി കൊണ്ട് പോകണം എന്ന് മനസിലാക്കാൻ ഇതിലും വലിയ ഒരു മാർഗ നിർദ്ദേശത്തിന്‍റെയും ആവശ്യമില്ല. നിന്‍റെ വായ്‌ വിസ്താരത്തിൽ തുറക്കുക, ഞാൻ അതിനെ നിറയ്ക്കും എന്ന കർത്തൃ വചനത്തിൽ ആശ്രയിച്ചു ദൈവിക ശ്രുശ്രൂഷ നടത്തിയ ഈ പുണ്യ പിതാവ് അത് വിഴുങ്ങരുത് എന്ന് മലങ്കരയിലെ മെത്രാന്മാരെ ഉദ്‌ബോധിപ്പിക്കുന്നു. ഈ ലോകത്തിൽ നേടിയതെല്ലാം മലങ്കര സഭയ്ക്ക് വേണ്ടി, വാങ്ങി കൂട്ടിയതെല്ലാം മലങ്കര സഭയുടെ കാതോലിക്കേറ്റിന്‍റെ പേരിൽ, വാങ്ങിയ ഓരോ സംഭവനയ്ക്കും നിർബന്ധമായും തന്‍റെ കൈ പടയിൽ തന്നെ രസീത് നൽകണം എന്ന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന ഇത്തരത്തിലുള്ള പിതാക്കന്മാരുടെ ശൂന്യത സഭയെ സ്നേഹിക്കുന്ന ഓരോരുത്തർക്കും ആഴത്തിലുള്ള വേദനയാണ്. മലങ്കര സഭയുടെ സാധുജന ക്ഷേമ പ്രസ്ഥാനങ്ങൾക്ക് വേണ്ടി കോടാനകോടികൾ ശേഖരിച്ച സുതാര്യപൂർവ്വം, സത്യസന്ധമായി വിനിയോഗിച്ച ഈ പുണ്യ പിതാവിന് ഒരു സ്വകാര്യ സമ്പാദ്യവും ഉണ്ടായിരുന്നില്ല. പണം പിശാചാണ് എന്നും, മെത്രാപ്പോലീത്തമാർ പണം സമ്പാദിച്ചാൽ നരകത്തിൽ പോകും എന്ന് മഹത്വ വചനങ്ങൾ ഇനിയെങ്കിലും മലങ്കര സഭയിലെ മെത്രാപ്പോലീത്തന്മാർ പ്രാവർത്തികമാക്കട്ടെ. മലങ്കര സഭയ്ക്ക് വേണ്ടത് ഇത് പോലെയുള്ള പിതാക്കന്മാരെയാണ് .

കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ, മനസ്സുള്ളവർ തിരുത്തട്ടെ എന്ന് മാത്രം പറഞ്ഞു നിർത്തുന്നില്ല ….തിരുത്തണം മെത്രാച്ചൻമ്മാരെ നിങ്ങൾ …. ഇല്ലെങ്കിൽ അത് ചെയ്യിക്കാൻ മലങ്കര നസ്രാണികൾ അവരുടെ മാർഗം സ്വീകരിക്കാൻ നിർബന്ധിതരാകും .

ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ

error: Thank you for visiting : www.ovsonline.in