എത്യോപ്യയില്‍ സ്ലീബാ പെരുന്നാള്‍ : പരിശുദ്ധ കാതോലിക്ക ബാവ വിശിഷ്ടാതിഥി

മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിന് വിശിഷ്ടാതിഥിയായി  പങ്കെടുക്കും.പരിശുദ്ധ കാതോലിക്ക ബാവ സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ എത്യോപ്യ സന്ദര്‍ശിക്കും.എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിന്‍റെ ക്ഷണം സ്വീകരിച്ചാണ് എത്യോപ്യയിലേക്ക് പോകുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ തലവന്മാരും സ്ലീബാ പെരുന്നാളിന് സംബന്ധിക്കാനെത്തുന്നുണ്ട്.

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായി മലങ്കര സഭ പൗരാണിക കാലം മുതല്‍ സൗഹൃദബന്ധവും കൗദാശിക സംസര്‍ഗവും പുലര്‍ത്തിയിരുന്നു.3.4 കോടി അംഗങ്ങളും 60 മെത്രാപ്പോലീ ത്താമാരും 44 ഭദ്രാസനങ്ങളും 32537 വൈദീകരും ഉള്‍പ്പെടുന്നതാണ്  എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ.പഴയ സെമിനാരി പ്രിന്‍സിപ്പലായിരുന്ന ഫാ. പോള്‍ വര്‍ഗീസ് (പിന്നീട് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്) എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ വിദ്യാഭ്യാസമന്ത്രിയും ഉപദേശകനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 നവംബറില്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ക്ഷണമനുസരിച്ച് സംസ്ഥാന അതിഥിയായി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.

error: Thank you for visiting : www.ovsonline.in