സ്വന്തം പാടത്തുനിന്നും വിളവെടുത്ത നെല്ലിൽ നിന്നും ദുഃഖ വെള്ളിയാഴ്ച നേർച്ച കഞ്ഞി

തുമ്പമൺ ഭദ്രാസനത്തിലെ ഉളനാട്‌ സെന്റ് ജോൺസ് ഓർത്തോഡോക്സ് വലിയപള്ളിയിലെ ദുഃഖ വെള്ളിയാഴ്ച നേർച്ച കഞ്ഞിക്കുള്ള അരി ഇത്തവണ സ്വന്തം പാടത്തുനിന്നും വിളവെടുത്ത നെല്ലിൽ നിന്നും. അതിനായുള്ള പ്രവർത്തനങ്ങൾ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായി. പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഷിബിന്റെ നേതൃത്വത്തിൽ യുവജനപ്രസ്ഥാന അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് നെല്ല് പുഴുങ്ങുന്നതും ഉണക്കുന്നതുമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ആവശ്യമായ എല്ലാ മാർഗ്ഗനിര്ദേശങ്ങളും സഹായങ്ങളുമായി ഷിബിന്റെ കുടുംബവും പ്രസ്ഥാനത്തോടൊപ്പമുണ്ടായിരുന്നു.

ഇത് അഭിമാനിക്കേണ്ട നിമിഷം തന്നെയാണ്. തരിശായി കിടന്ന വള്ളിച്ചിറ പാടത്തു കൃഷി ചെയ്യണം എന്ന യുവജന പ്രസ്ഥാനം നിർദേശം സ്വീകരിക്കുകയും ഇതിൽ എല്ലാവിധ പ്രതിസന്ധികളെയും എതിർപ്പുകളെയും അവഗണിച്ചു ആദ്യന്തം കൂടെ നിന്ന മുൻ ട്രസ്റ്റി ശ്രീ, മാത്യു പി എബ്രഹാം, സെക്രട്ടറി ശ്രീ ബിജു പി സി, സഹകരിച്ച മാനേജിങ് കമ്മറ്റി അംഗങ്ങൾ, ആദ്യന്തം കൃഷിക്ക് മേൽനോട്ടം നിർവഹിച്ച ഇടവകാംഗം ചുണ്ടവിളയിൽ ശ്രീ വർഗീസ് സാമുവേൽ, ഇടവക ജനങ്ങൾ, വാർഡ് മെമ്പർ ശ്രീ പോൾ രാജൻ,പാടശേഖര സമിതി, കൃഷി വകുപ്പ് എല്ലാവർക്കും അഭിമാനിക്കാം.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in