മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അൽമായ ട്രസ്‌റ്റി ശ്രീ. ജോർജ് പോൾ അന്തരിച്ചു

കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റിയും സിന്തൈറ്റ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനുമായ ശ്രീ ജോർജ്ജ് പോൾ കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ദൈവമായ കർത്താവ് ദിവ്യസമാധാനം നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും OVS -ന്‍റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

എറണാകുളം കുറുപ്പംപടി എമ്പാശ്ശേരി കുടുംബത്തിൽ 1949-ൽ ആയിരുന്നു ശ്രീ ജോർജ്ജ് പോൾ ജനിച്ചത്. കേരള സർവകലാശാലയിൽ നിന്ന് പ്രകൃതി ശാസ്ത്രത്തിൽ ബിരുദം സ്വന്തമാക്കി. 2017 മാർച്ച് ഒന്ന് മുതൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മായ ട്രസ്റ്റിയായി സേവനമനുഷ്ടിക്കുന്നു. മലങ്കര സഭ മാനേജിങ് കമ്മിറ്റിയംഗം, കോലഞ്ചേരി മെഡിക്കൽ കോളജ് വൈസ് പ്രസിഡൻറ്, കൊച്ചി മെട്രോ അഡ്വസൈറി ബോർഡംഗം, എറണാകുളം സെന്റ് മേരിസ് കത്തീഡ്രൽ മുൻ ട്രസ്റ്റി എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായിക ഗ്രൂപ്പായ സിന്തൈറ്റ് സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത് ശ്രീ ജോർജ്ജ് പോൾ ആയിരുന്നു.

വിദ്യാഭാസ രംഗത്തെ സജീവ സാന്നിധ്യമായ ജോർജ് പോൾ കൊച്ചിൻ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, കോതമംഗലം അത്തനേഷ്യസ് കോളജ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശ്ശേരി എസ്.ബി കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ഉപദേശക സമിതിയംഗം, ബോംബേ ഇന്ദിര ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് മാനേജ്മെൻറ് ബോർഡംഗം എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ ലിസി ജോർജ്, മക്കൾ പൗലോ ജോർജ്, മിറിയ വർഗീസ്

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in