നോര്‍ത്ത് ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് വര്‍ണ്ണാഭമായ തുടക്കം

ന്യൂയോർക്ക് ⇒ കുടുംബക്കൂട്ടായ്മയ്ക്ക് ശക്തി പകരുന്നതിനും സാഹോദര്യത്തിന്റെ പുതിയ തലങ്ങൾ തേടുന്നതിനും സഭയോടും ഭദ്രാസനത്തോടുമുളള കൂറും പ്രതിബദ്ധതയും ഉറപ്പിക്കുന്നതിനുമായി ആവിഷ്ക്കരിച്ചിട്ടുളള ഭദ്രാസനതല ഫാമിലി കോൺഫറൻസ് നടക്കുന്ന എലൻവിൽ ഓണേഴ്സ് ഹേവൻ റിസോർട്ടിലേക്ക് വിശ്വാസ സമൂഹം എത്തിത്തുടങ്ങി.

‘കോൺഫറൻസ് ക്രോണിക്കിൾ’ന്യൂസ്‌ ബുള്ളറ്റിന്‍ പുറത്തിറങ്ങി – വായിക്കാം

രജിസ്ട്രേഷൻ ബൂത്ത് രാവിലെ മുതൽ പ്രവർത്തനം ആരംഭിച്ചു. കോർഡിനേറ്റർ ഫാ. വിജയ് തോമസ്,ജനറൽ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറർ ജീമോൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റിയംഗങ്ങളും ഭദ്രാസന കൗൺസിൽ അംഗങ്ങളും ചൊവ്വാഴ്ച മുതൽ തന്നെ ഇവിടെ ക്യാമ്പ് ചെയ്ത് ക്രമീകരണങ്ങൾ ചെയ്തു വരികയായിരുന്നു.

കോണ്‍ഫറന്‍സ് : പരിപാടികളുടെ പൂര്‍ണ്ണ പട്ടിക – വായിക്കാം

രണ്ടാം ദിനമായ ഇന്ന്  (ജൂലൈ 14 വ്യാഴാഴ്ച) രാവിലെ 6.15 ന് പ്രാർഥനയോടെ തുടക്കം. പ്രഭാത
ഭക്ഷണത്തിനുശേഷം ഒമ്പതിന് പസഫിക് കോൺഫറൻസ് ഹാളിൽ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ മുതിർന്നവർക്കായി പ്രസംഗം നടത്തും. അതേ സമയത്ത് തന്നെ എംജിഒസിഎസ്എമ്മിനു വേണ്ടി അറ്റ്ലാന്റിക്ക് ഹാളിൽ ഫാ. ക്രിസ്റ്റഫർ മാത്യു പ്രഭാഷണം നടത്തുന്നുണ്ട്. സൺഡേ സ്കൂൾ കുട്ടികൾക്കുവേണ്ടി എലിസബത്ത് ജോയി നേതൃത്വം നൽകും. ലഘു ഭക്ഷണത്തെ തുടർന്ന് എല്ലാ വിഭാഗക്കാർക്കും വേണ്ടി ഗ്രൂപ്പ് ഡിസ്കഷൻ നടത്തും. 12 മണിക്ക് മധ്യാഹ്നപ്രാർഥന. തുടർന്ന് ഉച്ചഭക്ഷണം.

ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിവിധ വിഷയങ്ങൾ ഉൾക്കൊളളിച്ചു കൊണ്ടുളള സൂപ്പർ സെഷനുകൾ ആരംഭിക്കും.ഫാസ്റ്റിങ് ആൻഡ് ഫീസ്റ്റിങ് എന്ന വിഷയത്തിലൂന്നി മാർ നിക്കോളോവോസ് സെഷന് നേതൃത്വം നൽകും.വെളിപാട് പുസ്തകവും ഓർത്തഡോക്സ് ആരാധനാക്രമവും എന്ന വിഷയത്തിലൂന്നി ഫാ. സുജിത് തോമസ് നേതൃത്വം നൽകും. മൂന്നിന് ഗ്രൂപ്പ് ഫോട്ടോ സെഷൻ. 3.30 ന് ഇൻഡോർ ടെന്നീസ് കോർട്ടിലും ക്യാംപ് ഫയർ ഏരിയയിലുമായി കായിക മത്സരങ്ങൾ നടക്കും. വൈകിട്ട് 5.30 ന് ഡിന്നർ. തുടർന്ന് ഗായക സംഘം ഗാനങ്ങൾ ആലപിക്കും. ഏഴു മണിക്ക് അറ്റ്ലാന്റിക്ക് ഹാളിൽ സന്ധ്യാപ്രാർഥന. 7.30 ന് അറ്റ്ലാന്റിക്കിൽ ഡിവോഷണൽ അഡ്രസ്. രാത്രി എട്ടു മുതൽ വെറൈറ്റി എന്റർടെയ്ൻ മെന്റ്സ്. കൃത്യ മായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുളള പ്രോഗ്രാമുകൾ, യാമപ്രാർഥനകൾ, ഗാനശു ശ്രൂഷകൾ, ധ്യാനയോഗങ്ങൾ, ചർച്ചാ വേദികൾ, വ്യത്യസ്തമായ കലാകായിക മത്സരങ്ങൾ എന്നിവയൊക്കെയായി എല്ലാം തികഞ്ഞൊരു കുടുംബസംഗ മത്തിനായി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം തയ്യാറെടുത്തു കഴിഞ്ഞു. ഇനി എല്ലാ ആത്മീയ വഴികളും എലൻവില്ലില്ലേക്ക്.

→ More Photos

error: Thank you for visiting : www.ovsonline.in