ജേക്കബ് മണ്ണാറപ്രായിൽ കോറെപ്പിസ്കോപ്പ അന്തരിച്ചു

ആലുവ: കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റും കിഴക്കമ്പലം ദയറാ പള്ളി വികാരിയുമായ ജേക്കബ് മണ്ണാറപ്രായിൽ കോറെപ്പിസ്കോപ്പ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ 6 മുതൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തൃക്കുന്നത്ത് സെമിനാരിയിൽ. ഭാര്യ: പെരുമ്പാവൂർ തെക്കേവീട്ടിൽ ലീലാമ്മ (റിട്ട. അധ്യാപിക, മാർ അത്തനേഷ്യസ് എച്ച്എസ്എസ്, നെടുമ്പാശേരി). മക്കൾ: ലിജോ മണ്ണാറപ്രായിൽ (ടിസിഎസ്), സിജോ ജേക്കബ് (ഇൻഫോസിസ്, തിരുവനന്തപുരം). മരുമക്കൾ: സൂസൻ (ടിസിഎസ്), ബിൻസി പോൾ.

മലങ്കര ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസന സെക്രട്ടറി, വർക്കിങ് കമ്മിറ്റി അംഗം, മാനേജിങ് കമ്മിറ്റി അംഗം, തൃക്കുന്നത്ത് സെമിനാരി മാനേജർ, കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി പ്രസിഡന്റ്, വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജൻ വൈസ് പ്രസിഡന്റ്, ബൈബിൾ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. പോത്താനിക്കാട് മണ്ണാറപ്രായിൽ പൗലോസിന്റെയും ഏലമ്മയുടെയും മകനായി 1945 മേയ് 28നു ജനിച്ചു. കോതമംഗലം എംഎ കോളജിലെ പഠനത്തിനു ശേഷം ശെമ്മാശ്ശനായി. മലേക്കുരിശ് ദയറ, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. ബെംഗളൂരു എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ നാഷനൽ സിറ്റിസൺഷിപ് അക്കാദമിയിൽ നിന്നു ബിരുദാനന്തര ഡിപ്ലോമ നേടി. 1970 ജൂൺ 10നു വൈദികപട്ടം സ്വീകരിച്ചു. 1988 ഓഗസ്റ്റ് 26നു കോറെപ്പിസ്കോപ്പയായി. അൻപതോളം പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ച അദ്ദേഹം ഒട്ടേറെ പുരസ്കാരങ്ങൾക്കും അർഹനായി. ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അനുശോചിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

V.Rev. Fr. Jacob Mannaraprayil Cor Episcopa Interview

error: Thank you for visiting : www.ovsonline.in