ഭാരത സഭാരത്നം റവ.ഡോ. വി.സി ശമുവേൽ സഭാപിതാവിന്റെ ഇരുപതാം ചരമവാർഷികം.

ഓമല്ലൂർ: തത്വജ്ഞാനി, വേദശാസ്ത്രജ്ഞൻ, ക്രിസ്തുശാസ്ത്രജ്ഞൻ, ചരിത്രകാരൻ, എക്യൂമെനിക്കൽ നേതാവ്, ബഹുഭാഷാപണ്ഡിതൻ, ഗവേഷകൻ, ഗ്രന്ഥകർത്താവ്, വിവർത്തകൻ, വ്യാഖ്യാതാവ്, നിരൂപകൻ തുടങ്ങി വിവിധ വിഷയങ്ങളിലും വിഭിന്ന മേഖലകളിലും ഒരുപോലെ പ്രതിഭ വിളങ്ങി, ഒരു പുരുഷായുസ് മുഴുവൻ രാജ്യാന്തരതലത്തിൽ കർമ്മനിരതനായി, അതിമഹത്തരമായ സംഭാവനകൾ കൊണ്ട് ചരിത്രത്തിൽ അനശ്വരവ്യക്തിമുദ്രപതിപ്പിച്ചു ബെംഗളൂരുവിലെ ആറടി മണ്ണിൽ വിലയം പ്രാപിച്ചു നിത്യമഹിമയിൽ വിരാജിക്കുന്ന റെവ. ഡോ. വി.സി. ശാമുവേൽ സഭാപിതാവിന്റെ ഇരുപതാം ചരമവാർഷികം 2018 നവംബർ 18 ഞായറാഴ്ച മാത്യദേവാലയമായ, ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വച്ച് ആചരിക്കുന്നു.

ഭാരത സഭാരത്നം റവ.ഡോ. വി.സി ശമുവേൽ സഭാപിതാവിന്റെ ഇരുപതാം ചരമവാർഷികം.

error: Thank you for visiting : www.ovsonline.in