‘അച്ഛാ,ഒരുപാട് നന്ദി’;സംസ്കാരം നടത്തിയ വികാരിയോട്  യാക്കോബായ കുടുംബം

കൊച്ചി : ഓർത്തഡോക്സ്‌ – യാക്കോബായ  തർക്കത്തിൽ ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായ  സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ  പൂട്ടി കിടക്കുകയായിരുന്ന മുളക്കുളം മാർ യൂഹാനോൻ ഇഹീദോയോ ഓർത്തഡോക്സ്‌ വലിയ പള്ളിയും തുറന്നു. സഭാ തർക്കം കൊടുമ്പിരി കൊണ്ട 2002- ൽ കനത്ത സംഘർഷത്തെ തുടർന്ന് പൂട്ടിയതായിരുന്നു മുളക്കുളം വലിയ പള്ളി. ശോച്യാവസ്ഥയിൽ ആയ  ഈ പള്ളിയുടെ  പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ഒരു   സന്തോഷ വാർത്ത കൂടി എത്തുകയാണ്. ഇടവകയിലെ യാക്കോബായ വിഭാഗത്തിൽ പെട്ട അംഗത്തിന്റെ ശവ സംസ്കാരം നടത്തിയ ഓർത്തഡോക്സ്‌ സഭ വികാരിയുടെയും പള്ളി കമ്മിറ്റിയുടേയും നടപടി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ്. വിധി നടപ്പാക്കിയ ദേവാലങ്ങളിൽ സത്യം മനസ്സിലാക്കി നിരവധി വിശ്വാസികൾ ഓർത്തഡോക്സ്‌ സഭയുമായി സഹകരിച്ചു തുടങ്ങിയിരിക്കുന്നു. ഇടവകാംഗങ്ങളായ ആരെയും മാറ്റി നിർത്തേണ്ടതില്ല,അനുഭാവപൂർവ്വമായ   സമീപനം വേണമെന്ന്  സഭ നേതൃത്വം താഴേത്തട്ടിൽ നൽകിയിരിക്കുന്ന നിർദ്ദേശം. ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായ 1958,1995 വിധികൾക്ക് പിന്നാലെയാണ് 2017 ജൂലൈ 3 -ലെ  സുപ്രീം കോടതി വിധി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മുളക്കുളം മാർ യൂഹാനോൻ ഇഹീദിയോ ഓർത്തഡോക്സ്‌ വലിയപള്ളി ദീർഘകാലം പള്ളിക്കേസുമായി ബന്ധപ്പെട്ടു പൂട്ടിക്കിടന്നിരുന്ന പള്ളിയാണ്. 2017  ജൂലായ് 3-ലെ സുപ്രീംകോടതി വിധിയെ തുടർന്ന് ഓർത്തഡോൿസ്‌ സഭയുടെ വികാരിക്ക് പള്ളിയുടെ താക്കോൽ കൈമാറി. പള്ളി വൃത്തിയാക്കി ആരാധന നടത്തി. ഇപ്പോൾ പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗത്തിൽ നിന്നിരുന്ന ഒരു വ്യക്തിയുടെ മാതാവ് മരിച്ചു. യാക്കോബായ വിഭാഗത്തിലെ വൈദീകന്റെ നിർബന്ധം മൂലം ഓർത്തോഡോക്സിലെ പള്ളിവികാരിയെ വിവരം അറിയിക്കുവാൻ മടിച്ചു. അവർ അന്വേഷിച്ചപ്പോൾ പള്ളിയുടെ ശവക്കോട്ടയിൽ അടക്കം ചെയ്യണമെങ്കിൽ പള്ളിയുടെ വികാരി അറിയാതെ സാധിക്കുകയില്ലയെന്നു മനസ്സിലായി. അതെ തുടർന്ന് അവർ വികാരിയെ വിളിച്ഛ് വിവരം പറഞ്ഞു. വികാരി വീട്ടുകാർ ആവശ്യപ്പെട്ടത് അനുസരിച്ചു  അവരുടെ വീട്ടിൽ പോയി ശുശ്രൂകൾ നടത്തി മൃതദേഹം  പള്ളിയിൽ കൊണ്ടുവന്നു. ഓർത്തഡോൿസ്‌ സഭയിലെ ഒരു കോർഎപ്പിസ്‌കോപ്പ അടക്കം 3 വൈദീകരുടെ സഹകരണത്തോടു കൂടി സംസ്കാര ശുശ്രൂഷകൾ നടത്തി ഭംഗിയായ രീതിയിൽ അടക്കം ചെയ്തു. ഇപ്പോൾ എല്ലാക്കാര്യങ്ങളും ഭംഗിയായി നടക്കുന്നു.യാക്കോബായിലെ വൈദീകൻ പറഞ്ഞതു കേട്ടിരുന്നുവെങ്കിൽ സ്വന്തം മാതാവിന്റെ ബോഡിയുമായി  ഇരുന്നു സമയം കളയേണ്ടി വരുമായിരുന്നു. വിവരമുള്ള വിശ്വാസികൾ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നു.

(ചിത്രം :ഫയൽ)

error: Thank you for visiting : www.ovsonline.in