രാജ വാഹകനും ക്രിസ്തു വാഹകനുമായി മാറ്റിയ ദിവസം : ഫാ.ഡോ.എം ഒ ജോണ്‍

ദുബായ് : സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ നടന്ന ഓശാന, വചനിപ്പ് പെരുന്നാൾ ശുശ്രുഷകൾക്കു അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭി .വന്ദ്യ .ഡോ. സഖറിയാസ്‌ മാർ അപ്രേം മെത്രാപ്പോലീത്ത നേതൃത്വം നൽകി.യേശുക്രിസ്തുവിന്റെ അത്ഭുത പ്രവർത്തികളിലും ഉപദേശങ്ങളിലും വിസ്മയിച്ച ജനം അവനിൽ വിശ്വസിക്കുന്നത് കണ്ട് പുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ അവരുടെ അടുത്തേക്ക് സക്കറിയ പ്രവാചകൻ മുകാന്ദിരം വചനം നിവർത്തിയാകേണ്ടതിനു വാഗ്ദാനം ചെയ്യപ്പെട്ട രാജാവാണ് താനെന്നുള്ള പ്രവചനം അന്വർത്ഥമാകുവാൻ കഴുതപ്പുറത്തു എഴുന്നള്ളി വന്നതിനെ ഓർമ്മിക്കുന്നതാണ് ഓശാന പെരുന്നാൾ .

ശിഷ്യന്മാരും അനുയായികളും ബാലന്മാരും വഴിയരുകിൽ മരച്ചില്ലകളും പൂക്കളും തുണികളും വിരിച്ചു ” ഇപ്പോൾ ഞങ്ങളെ രക്ഷിക്കണമേ എന്നർത്ഥം വരുന്ന ഓശാന എന്നാർത്തു അവനെ എതിരേറ്റു . മൃഗങ്ങളിൽ അധഃകൃതനും നികൃഷ്ട ജീവിയുമായ കഴുതയെ നോക്കി എനിക്കിതിനെ ആവശ്യമുണ്ട്‌ എന്ന് ക്രിസ്തു പറയുകയും രാജ വാഹകനും ക്രിസ്തു വാഹകനുമായി മാറ്റിയ ദിവസംകൂടിയാണെന്നു ഓശാന സന്ദേശത്തിൽ സഭാ വൈദീക ട്രസ്റ്റി ഫാ.എം ഒ ജോണ്‍ അനുസ്മരിച്ചു.

മനുഷ്യ ദൃഷ്ടിയിൽ ഏറ്റവും നിസാരമായ ജീവിയെ ആവിശ്യമുണ്ടെന്നു പറയുകയും അതിന്റെ പുറത്തു സന്ദർശിച്ചു സകല നികൃഷ്ടതകളും നീക്കിയവനാണ് യേശു. ഏറ്റവും നിസാരൻ ക്രിസ്തുവിന്റെ സമീപമെത്തുമ്പോൾ വിലയുള്ളവനായി മാറുന്നു എന്നുകൂടെ ഓശാന അനുസ്മരിപ്പിക്കുന്നു. കുരുത്തോല വാഴ്വിന്റെ പ്രത്യേക ശുശ്രുഷകളും പ്രദിക്ഷണവും നടത്തപ്പെട്ടു .

ഗബ്രിയേൽ മാലാഖ മാതാവിനോട് ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന വചനിപ്പ് പെരുന്നാൾ ശുശ്രുഷകളും നടത്തപ്പെട്ടു . എളിമയോടും താഴ്മയോടും ജീവിക്കുയും ദൈവീക തീരുമാനങ്ങൾക്കു തലകുനിക്കിക്കയും ചെയ്യുന്നവർക്ക് മഹത്തായ പദവികളിലേക്ക് ദൈവം ഉർത്തുന്നതിനെ വചനിപ്പ് പെരുന്നാൾ അനുസ്മരിപ്പിക്കുന്നു.

ഇടവക വികാരി ഫാ . നൈനാൻ ഫിലിപ്പ് , സഹവികാരി ഫാ . സജു തോമസ് എന്നിവർ സഹകാര്‍മ്മീകത്വം വഹിച്ചു .

മാർച്ച് 25 നു വൈകുന്നേരം 7 മണിക്ക് സന്ധ്യ നമസ്ക്കാരം, വചന ശുശ്രുഷ എന്നിവക്ക് ശേഷം വദേ ദാൽ മിനോ ശുശ്രുഷയും നടക്കും.

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

error: Thank you for visiting : www.ovsonline.in