സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാസ്ഥാന ചാപ്പലിന്‍റെ ഗ്രൗണ്ട് ബ്രേക്കിങ് 15ന്

ചാര്‍ളി വര്‍ഗ്ഗീസ് പടനിലം

ഹൂസ്റ്റൺ ●  മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന കൗൺസിൽ ഭദ്രാസന അദ്ധ്യക്ഷന്‍ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടി. ഭദ്രാസന ആസ്ഥാനത്തോട് ചേർന്നുള്ള ചാപ്പൽ പണിയുന്നതിന്‍റെ കോൺട്രാക്ട് ജോഷ് കൺസ്ട്രക്ഷനുമായി ഒപ്പിട്ടതായി മെത്രപ്പോലീത്ത അറിയിച്ചു. ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി ഒക്ടോബർ 15-ന് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ്  നിർവഹിയ്ക്കുന്നതിനായി ഭദ്രാസന കൗൺസിൽ തീരുമാനിച്ചു.

ഭദ്രാസന കൗൺസിൽ മെംബർമാന്മാരായ റവ. ഫാ. മാത്യൂസ് ജോർജ്ജ് , ചാർളി വർഗ്ഗീസ് പടനിലം,എൽസൺ സാമുവേൽ, ജോർജ് ഗീവർഗ്ഗീസ് എന്നിവർ സംബന്ധിച്ചു

error: Thank you for visiting : www.ovsonline.in