മാർ ഗ്രിഗോറിയോസ് പള്ളി വജ്രജൂബിലി: ഓഫിസ് കോംപ്ലക്സ് കൂദാശ 28ന്

ഞാലിയാകുഴി : മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഗീവർഗിസ് മാർ ഇവാനിയോസ് സ്മാരക ഓഫിസ് കോംപ്ലക്സ് 28നു കൂദാശ ചെയ്യും. 6.30നു പ്രഭാതനമസ്കാരം, 7.30നു കുർബാന–ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് മുഖ്യകാർമികത്വം വഹിക്കും. ഒൻപതിനു സൺഡേ സ്കൂളിൽ അഖില മലങ്കര തലത്തിൽ മത്സരപരീക്ഷയിൽ എപ്ലസ് നേടിയ അനുഗ്രഹ ബേബി പോൾ, ആനറ്റ് അനന ബിനു എന്നിവരെ അനുമോദിക്കും. സഭാ മാനേജിങ് കമ്മിറ്റി അംഗം ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, സഭാ വർക്കിങ് കമ്മിറ്റി അംഗം പ്രഫ. ജേക്കബ് കുര്യൻ ഓണാട്ട് എന്നിവരെ ആദരിക്കും. 9.30ന് ഓഫിസ് കോംപ്ലക്സ് കൂദാശ തുടർന്ന് പ്രഭാത ഭക്ഷണം. 10.30നു യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന വാർഷികം യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ അധ്യക്ഷതയിൽ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. ക്ലാസുകളും ചർച്ചകളും നടത്തും. വികാരി ഫാ ജയിംസ് മർക്കോസ് പടിയറ, ട്രസ്റ്റി ചാണ്ടി മാത്യു, സെക്രട്ടറി കുരുവിള ജോസഫ് എന്നിവർ നേതൃത്വം നൽകും.

error: Thank you for visiting : www.ovsonline.in