ഡൽഹി ഭദ്രാസന ആസ്ഥാന മന്ദിര കൂദാശ ജൂലൈ 26-നും, 27-നും.

ന്യൂ ഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രസനത്തിന്റെ പുതുക്കിപ്പണിത ആസ്ഥാന മന്ദിരത്തിൻ്റെ കൂദാശയും ഉത്‌ഘാടനവും ജൂലൈ 26 , 27 തീയതികളിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.

26 -നു വൈകിട്ട് 4 .30 -നു തുഗ്ലക്കാബാദിലെ ആസ്ഥാന മന്ദിരത്തിൽ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം. തുടർന്നു ആസ്ഥാന മന്ദിരത്തിൻ്റെ സമർപ്പണവും നടക്കും. 6 .30 -നു സന്ധ്യ നമസ്ക്കാരം, തുടർന്ന് സെൻറ്‌ തോമസ് ചാപ്പലിന്റെ കൂദാശയുടെ ആദ്യ ഭാഗവും , 27 -നു രാവിലെ 6. 30 -നു വി.കുർബാനയോടൊപ്പും രണ്ടാം ഭാഗവും നടക്കും.

ശ്രുശഷകൾക്കു കൊൽക്കത്ത ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്യാസിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദ്വിമെത്രിയോസ് എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധീരൻ മുഖ്യാതിഥിയാവും.

error: Thank you for visiting : www.ovsonline.in