കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻസ് പള്ളിയിൽ യാക്കോബായ വിഭാഗത്തിന് നിരോധനം

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ യാക്കോബായ വിഭാഗത്തിന് നിരോധനം ഏർപെടുത്തി ഉത്തരവായി. കൊച്ചുപറമ്പിൽ റമ്പാച്ചൻ ആണ് ഈ പള്ളി വികാരി.

ജൂലായ് 3, 2017 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൃത്യം 2 വർഷം കഴിഞ്ഞപ്പോൾ ആണ് ഇൗ വിധി ഉണ്ടായിട്ടുള്ളത് എന്നത് വളരെ ശ്രദ്ധേയമാണ്. യാക്കോബായ വിഘടിത വിഭാഗത്തിന്റെ നീതിന്യായ വ്യവസ്ഥിതിക്ക് എതിരെയുള്ള നിലപാടുകളെ ഇന്നലെ സുപ്രീം കോടതി രൂക്ഷ വിമർശനം ആണ് സർക്കാരിനും വിഘടിത വിഭാഗത്തിനും എതിരായി ആവർത്തിച്ചത്. സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് കേസുകളുടെ വേഗം കൂടുന്നതായി ഇന്നത്തെ വിധി ചൂണ്ടിക്കാട്ടുന്നു. കലഹം അവസാനിപ്പിച്ച് മാതൃ സഭയിലേക്കു ഇടവകകൾ മടങ്ങണം എന്ന് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ആവശ്യപെടുന്നു.

 

error: Thank you for visiting : www.ovsonline.in