ചെറായി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ യാക്കോബായ വിഭാഗം വിശുദ്ധ കുര്‍ബ്ബാന മുടക്കി.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ചെറായി സെന്‍റ് മേരീസ് പള്ളിയിലെ ഇന്നത്തെ വിശുദ്ധ കുര്‍ബ്ബാന യാക്കോബായ വിഭാഗം തടസപ്പെടുത്തി. തവണ വ്യവസ്ഥയിൽ ആയിരുന്നു ഈ ഇടവകയിൽ വിശുദ്ധ കുര്‍ബ്ബാന ഇരു വിഭാഗവും നടത്തിപ്പോന്നിരുന്നത്. ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്കു ഓർത്തഡോക്സ്‌ വൈദികനും ഇടവകാംഗങ്ങളും എത്തിയപ്പോൾ യാക്കോബായ വിഭാഗം മനപ്പൂർവ്വം കലഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി താക്കോൽ എത്തിക്കാതിരിക്കുകയും, വി. കുര്‍ബ്ബാന മുടക്കുകയും ആയിരുന്നു. പള്ളിയുടെ താക്കോൽ യാക്കോബായ വിഭാഗം ആണ് സൂക്ഷിച്ചിരുന്നത്.

ബഹു. സുപ്രീം കോടതിയുടെ കൃത്യമായ വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലും മലങ്കര ഓർത്തഡോക്സ്‌ സഭയെ നിരന്തരം പ്രകോപിപ്പിക്കുന്ന യാക്കോബായ വിഭാഗത്തിന്റെ ധാർഷ്ട്യം അവസാനിപ്പിക്കണം എന്ന് ചെറായി സെന്‍റ് മേരീസ് പള്ളി ഇടവകാംഗങ്ങൾ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം യാക്കോബായ വിഭാഗത്തിന് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഒരു ദേവാലയത്തിലും യാതൊരുവിധ അധികാരങ്ങളും, അവകാശങ്ങളും ഇപ്പോൾ നിലവിൽ ഇല്ല. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ദേവാലയമായ ചെറായി സെന്‍റ് മേരീസ് പള്ളി പൂർണമായും സഭയുടെ ഭാഗമാക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണം എന്ന് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ആവശ്യപ്പെടുന്നു.

error: Thank you for visiting : www.ovsonline.in