കാതോലിക്കാ ബാവായുടെ ക്രിസ്‌മസ്‌ ആഘോഷം ലേബർ ക്യാംപിൽ.

ദുബായ്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇക്കൊല്ലത്തെ ക്രിസ്‌മസ്‌ ആഘോഷങ്ങൾ ദുബായ് സോണാപ്പൂർ ലേബർ ക്യാപുകളിൽ തൊഴിലാളികൾക്കൊപ്പമാണ് ആഘോഷിച്ചത്. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ വര്‍ഷംതോറും സോണാപ്പൂര്‍ സഹോദരങ്ങളോടൊപ്പം നടത്തിവരുന്ന ക്രിസ്തുമസ് ആഘോഷം ഈ വർഷം ബാവായുടെ സാന്നിധ്യത്തിൽ കൂടുതൽ അനുഗ്രഹപ്രദമായി. ഒരു ക്രിസ്തീയ സഭയുടെ മേലദ്ധ്യക്ഷന്‍ ദുബായ് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നതും ഇതാദ്യം. ഡിസംബർ 25 ചൊവ്വാഴ്ച്ച വൈകിട്ട് ഏഴിന് സോണാപ്പൂർ അരോമ ക്യാമ്പിലാണ് ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നത്. ദുബായ് സോണാപ്പൂർ അരോമ കൺസട്രഷൻ ക്യാമ്പിലെത്തിയ ബാവയ്ക്ക് വർണ്ണശബളമായ സ്വീകരണമാണ് തെഴിലാളികൾ ഒരുക്കിയത്. ഇത് തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തരുന്ന അനുഭവമാണെന്നും, ഈ ക്രിസ്മസ് കലയളവിൽ ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് നൽകുമ്പോളാണ് ക്രിസ്തുമസ് യാർത്ഥ്യമാകുന്നതെന്നും ബാവ സന്ദേശത്തിൽ പറഞ്ഞു.

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഫാ. മാത്യൂസ് വഴക്കുന്നം, സജി കൊച്ചുമ്മൻ, സാബു വർഗ്ഗീസ്, ഫിലിപ്പ്, ജോണി എന്നിവർ പ്രസംഗിച്ചു. ബാവ കേക്ക് മുറിച്ച് എല്ലാവർക്കും നൽകി. അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിന്നു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാന്‍ എത്തിയതാണ് പരിശുദ്ധ കാതോലിക്ക ബാവ

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ദുബായ് സെന്റ് തോമസ് കത്തീഡ്രൽ സുവർണ ജൂബിലി സമാപനം 28-ന്

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൻ്റെ ഒരു വർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം 28-ന്. മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും.

രാവിലെ 7-ന് നമസ്കാരത്തെ തുടർന്ന് പരിശുദ്ധ ബാവായുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ്, തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് എന്നിവർ സഹകാർമികരാകും. വൈകിട്ട് 4.30-ന് ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. 6-ന് വിശിഷ്ടാതിഥികളെ മുഖ്യ കവാടത്തിൽ സ്വീകരിക്കും. പൊതുസമ്മേളനം പരിശുദ്ധ ബാവാ ഉദ്‌ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ദിമിത്രയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, എം പിമാരായ സുരേഷ് ഗോപി, ഇന്നസന്റ് സഭ വൈദിക ട്രസ്റ്റി ഫാ. എം.ഒ.ജോൺ, മുൻ വികാരി ഫാ. ഷാജി മാത്യൂസ് എന്നിവർ പ്രസംഗിക്കും. സണ്ണി വർക്കിയെ ആദരിക്കും.

ഗായകൻ കെസ്റ്റർ നേതൃത്വം നൽകുന്ന സംഗീതപരിപാടിയും ഉണ്ടാകും. ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ.സജു തോമസ്, ഇടവക ട്രസ്റ്റി ചെറിയാൻ സി. തോമസ്, സെക്രട്ടറി സാബു വർഗീസ്, ജൂബിലി കൺവീനർമാരായ ജോസ് ജോൺ, പി.കെ.ചാക്കോ അറിയിച്ചു. ഫോൺ: 04 3371122.

error: Thank you for visiting : www.ovsonline.in