മൃതദേഹം തടഞ്ഞു എന്ന വാർത്ത അടിസ്ഥാന രഹിതം.

പിറവം: രാജസ്ഥാനിൽ അപകടത്തിൽ പെട്ട് മരണമടഞ്ഞ പിറവം കക്കാട് സ്വദേശിയായ കൈപ്പട്ടൂർ ഭവനത്തിൽ ജവാൻ ബിനോയ് എബ്രഹാമിൻ്റെ മൃതശരീരം അടക്കിയത് തികഞ്ഞ അനാദരവോടെ. യാക്കോബായ വിഭാഗത്തിൽപ്പെട്ട ജവാൻ്റെ മൃതശരീരം അടക്കുന്നതിനെ കുറിച്ച് പള്ളിയിൽ പോലീസ് അധികാരികളുമായി നടന്ന ചർച്ചയിൽ യാക്കോബായ വിഭാഗം ശുശ്രൂഷകൾ നടത്തി മൃതശരീരം പള്ളിയിൽ കൊണ്ടുവരുവാനും, പള്ളിയിൽ വികാരിയടക്കമുള്ള വൈദീകർ പ്രാർത്ഥിച്ചു, രാജ്യത്തിൻ്റെ സൈനീക ബഹുമതികൾ നൽകി, മൃതശരീരം അടക്കം ചെയ്യുവാൻ തയ്യാറാണെന്ന് പിറവം പള്ളി വികാരി അറിയിച്ചതുമാണ്, ആയതിനായി പള്ളിയുടെ ഗേറ്റുകളും, വാതിലുകളും തുറന്നിടും, കത്തീഡ്രലിന്റെ അനുശോചനം അറിയിക്കുകയും,  ആദരാഞ്ജലികൾ അർപ്പിച്ചു ബാനർ സ്ഥാപിക്കുകയും, വരുന്നവർക്ക് കുടിവെള്ളത്തിനുള്ള സൗകര്യം ചെയ്തതുമാണ്.

എന്നാൽ പിറവം പള്ളി വികാരിയായ ഓർത്തഡോക്സ് വൈദികരെ മൃതശരീരം കാണിക്കുവാൻ പോലും പാടില്ല എന്ന് പറഞ്ഞു മൃതശരീരത്തിൻ്റെ പെട്ടി അടച്ചാണ് പള്ളിയിൽ കൊണ്ടുവന്നത്. ധീരജവാൻ്റെ ശവസംസ്കാരത്തിൽ പങ്കെടുക്കുവാൻ പള്ളിയിൽ എത്തിയ നൂറുകണക്കിന് ആളുകൾക്ക് അവസാനമായി ഒരു നോക്ക് കാണുവാൻ പോലും അനുവദിക്കാതെ തുറന്നിട്ട പള്ളിയുടെ പ്രധാന വാതിൽക്കൽ അടച്ച പെട്ടിയുമായി വന്നു, പള്ളിയിൽ കയറ്റി ഇറക്കി, വൈദീകർ ഇല്ലാതെ അടക്കുകയാണ് ഉണ്ടായതു. ഇത് പൊതു സമൂഹം കണ്ടതാണ്. പള്ളിയിലെ ഔദ്യോഗിക വികാരിയെ ആദ്യം സംസ്കാരത്തിനായി കുടുംബം സമീപിച്ചിരുന്നു എങ്കിലും കച്ചവട താത്പര്യം മണത്ത യാക്കോബായ വിഭാഗ നേതൃത്വം ഇടപെട്ടു തീരുമാനം മാറ്റിക്കുകയായിരുന്നു.

ഇങ്ങനെയാണോ ഒരു വ്യക്തിയുടെ മൃതശരീരം അടക്കേണ്ടത്? യാക്കോബായ വിഭാഗത്തിലെ വൈദീകർ എല്ലാ ശുശ്രുഷയും നടത്തി കൊണ്ട് വന്ന മൃതശരീരം അൽപസമയം പള്ളിയിൽ പൊതു ദർശനത്തിന് എങ്കിലും വയ്ക്കാമായിരുന്നു. അതിനു പോലും തയാറല്ലായിരുന്നു എന്നതിന് തെളിവാണ് പള്ളിയിൽ കൊണ്ട് വന്നു അടക്കേണ്ട പെട്ടി അടച്ചു കൊണ്ട് വന്നത്. വികാരി അച്ചൻ ഒന്ന് പ്രാർത്ഥിച്ചു പള്ളിയുടെ മുറ്റത്തു ഗാർഡ് ഓഫ് ഓണർ നൽകി, 30 വർഷമായി രാജ്യസേവനം നടത്തിയ പ്രിയ ജവാനെ പൂർണ്ണ ബഹുമതികളോടെ യാത്ര ആക്കുന്നതിനു പകരം, ഒരു വൈദീകൻ പോലും ഇല്ലാതെ സംസ്കാരം നടത്തിയത് തികച്ചും അനാദരവ് ആണ്. ജീവൻ പണയം വെച്ച് ഇന്ത്യയുടെ കാവൽക്കാരായി നിൽക്കുന്ന സൈനീകരെ പൊതുവെ അപമാനിക്കുന്ന പ്രസ്താവനയാണ് ഇപ്പൊൾ യാക്കോബായ വിഘടിത വിഭാഗം നടത്തുന്നത്. ഇത് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്. മത വിദ്വേഷവും, കള്ള പ്രചരണവും നടത്തി സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന കള്ള നാണയങ്ങളെ തിരിച്ചറിയുക.

error: Thank you for visiting : www.ovsonline.in