ഐക്യ ചര്‍ച്ചകള്‍ നിര്‍ത്തി വയ്ക്കണം : അല്‍മായ വേദി

കോട്ടയം : കോടതി വിധികളെയും രാജ്യത്തെ നിയമ വ്യവസ്ഥയെയും മാനിക്കാത്ത ഭീകര വാദികളുടെ സംഘമായ പുത്തൻ കുരിശു സൊസൈറ്റിയുമായി എല്ലാ ചർച്ചകളും നിർത്തി വയ്ക്കണമെന്നും നിയമ നടപടികൾ ത്വരിതപ്പടുത്തണമെന്നും അഖില മലങ്കര അല്മായ വേദി സഭാ നേതൃത്വത്തോട് അഭ്യർത്ഥിച്ചു .

വാരിക്കോലി പള്ളി വികാരിയെ യാതൊരു പ്രകോപനവുമില്ലാതെ നാട് റോഡിൽ മൃഗീയമായി തല്ലി വീഴ്ത്തിയ കിരാതന്മാർക്കെതിരെ യാതൊരു നിയമ നടപടിയും സ്വീകരിക്കാത്ത സർക്കാർ സംവിധാനങ്ങൾ വിഘടിതർക്ക് ഒത്താശ ചെയ്യുകയാണ് .വൈദീകനെ ആക്രമിച്ച സംഭവത്തില്‍  വിവിധ വകുപ്പുകള്‍ ചുമത്തി ചോറ്റാനിക്കര പോലീസ് കേസെടുത്തു .പ്രതികള്‍ ഒളിവിലാണ്  .സർക്കാരിൽ നിന്നും നീതിപൂർവമായ സമീപനം പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തുന്നതാണ് ഈ സമീപനം .ഓർത്തഡോൿസ് സഭയുടേതെന്നു രാജ്യത്തെ പരമോന്നത നീതി പീഠം വിധിച്ച പള്ളിയിൽ സഭാദ്ധ്യക്ഷന് ബലിയർപ്പിക്കാൻ സ്വാതന്ത്ര്യം ഇല്ലെന്നു പറഞ്ഞു വിഘടിതർക്ക് അത് തടസ്സപ്പെടുത്തുവാൻ എന്ത് അധികാരമാണ് ഉള്ളത്?ഇത് അപലപനീയം മാത്രമല്ല കോടതി അലക്ഷ്യവും ആണ് .ഓർത്തഡോൿസ് പള്ളിയിൽ എന്ത് വയ്ക്കണമെന്നും എന്ത് വേണ്ടെന്നു തീരുമാനിക്കുവാനും ഉള്ള അധികാരം ഓർത്തഡോൿസ് സഭക്കാണ് .വിഘടിതർക്ക് അതിൽ ഇടപെടാൻ യാതൊരു അധികാരവും ഇല്ലെന്ന് അല്‍മായ വേദി ജനറല്‍സെക്രട്ടറി തോമസ്‌ ചാണ്ടി അറിയിച്ചു.

error: Thank you for visiting : www.ovsonline.in