പരുമല തിരുമേനിയുടെ സാക്ഷ്യം അമേരിക്കൻ ഭൂഖണ്ഡത്തിൽ വരെ

പരിശുദ്ധനായ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് ( പരുമല ) തിരുമേനിയെ കുറിച്ച് ഹൃദയ സ്പർശിയായ സാക്ഷ്യം വിവരിച്ചു റിട്ട.ഡിജിപി അലക്‌സാണ്ടർ ജേക്കബ് ഐ പി എസിന്റെ പ്രഭാഷണം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഔദ്യോഗിക ജീവിതത്തിൽ അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയ സംഭവം  പരുമല പള്ളിയിൽ വിവരിക്കുകയായിരിന്നു അദ്ദേഹം .പരിശുദ്ധ പരുമല തിരുമേനിയുടെ അത്ഭുതങ്ങൾ കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങിനിക്കുന്നതല്ല.പരിശുദ്ധ പരുമല  തിരുമേനിയുടെ അത്ഭുതങ്ങൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ വരെ എത്തിയിരിക്കുന്നു.അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ഓർത്തഡോക്സ് വിശ്വാസികൾ ആരാധനയ്ക്കായി സ്ഥാപിച്ച  പള്ളിയില്‍  1997-ൽ മോഷണ ശ്രമം ഉണ്ടായി.നീഗ്രോകളായ അഞ്ചു മോഷ്ടാക്കൾ പള്ളി കുത്തിത്തുറന്ന് കയറിയത്.

മോഷത്തിനിടെ അവർക്ക് ഭയം ജനിപ്പിക്കുന്ന സംഭവം അനുഭവപ്പെട്ടു.പരുമല തിരുമേനിയുടെ അഞ്ചടി ഉയരമുള്ള ചിത്രത്തിലെ കണ്ണിൽ നിന്ന് തീജാലകൾ നേരെ വരുന്നതായി ദർശിച്ചു. ചിത്രം തിരിച്ചു വെച്ചു ഭയത്താൽ ഓടി കളഞ്ഞു,മറ്റ് ചിത്രങ്ങളുടെ കണ്ണാടി ചില്ലുകൾ തകർത്ത നിലയിലായിരുന്നു.അമേരിക്കൻ പോലീസ് പിന്നീട് മോഷ്ടാക്കളെ പിടികൂടി. മാന്ത്രികന്റെതെന്ന രൂപം തോന്നിപ്പിക്കുന്ന ചിത്രത്തിൽ തീജ്വാല ജ്വലിച്ചതായി മോഷ്ടാക്കൾ പോലീസിനോട് പറഞ്ഞു.അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥർ കേരളം കാണാനായി വന്നു.ഈ ബിഷപ്പ് ആരാണെന്ന് അവർ എന്നോട് ചോദിച്ചു.ആലപ്പുഴയിൽ ബോട്ടിങ്ങിനു പോയ വഴിക്ക് പരുമല പള്ളി സന്ദർശിച്ചു പ്രാർത്ഥിക്കുകയും ചെയ്തിട്ടാണ് അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥർ മടങ്ങിയത് .പരുമല തിരുമേനിയുടെ അത്ഭുതങ്ങള്‍ രാജ്യത്ത് ഒതുങ്ങുന്നതാണെന്ന് ആര്‍ക്കും തെറ്റുധാരണ വേണ്ട – അലക്സാണ്ടര്‍ ജേക്കബ് ഓര്‍മ്മിപ്പിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

error: Thank you for visiting : www.ovsonline.in