അല്‍ – ഐന്‍ പള്ളിയില്‍ വട്ടശ്ശേരിൽ തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും അവാര്‍ഡ്‌ ദാനവും

യു.എ.ഇ : സഭാ ഭാസുരന്‍ പരിശുദ്ധനായ   ഗീവര്‍ഗീസ് മാര്‍ ദിവന്ന്യാസിയോസ്(വട്ടശ്ശേരില്‍) തിരുമേനിയുടെ നാമധേയത്തില്‍ മലങ്കര സഭയില്‍ സ്ഥാപിതമായ  പ്രഥമ ദേവാലയം  അല്‍ – ഐന്‍ സെന്‍റ്  .ഡയനീഷ്യസ് ഓര്‍ത്തഡോക് സ് പള്ളിയില്‍  വട്ടശ്ശേരിൽ തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠാ ശുശ്രുഷ 2016 സെപ്റ്റംബർ 22, 23 (വ്യാഴം, വെള്ളി) തീയതികളിൽ പരിശുദ്ധ  ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിലും ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത  ഡോ.യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്തായുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു.യു എ ഇ യുടെ പല ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് സമൂഹങ്ങളും ആദ്യാത്മിക സംഘടനാ നേതാക്കന്മാരും ശുശ്രൂഷയിൽ പങ്ക്ചേർന്ന് അനുഗ്രഹം പ്രാപിക്കും.

നാളെ മുതല്‍ 21 – ാം തീയതി വരെയുള്ള ദിവസങ്ങളില്‍ സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് യുവജന പ്രസ്ഥാനം കേന്ദ്ര  വൈസ് പ്രസിഡന്‍റ് ഫാ.ഫിലിപ്പ് തരകന്‍ വചന ശുശ്രൂഷ നയിക്കുന്നതാണ്.യു.എ.ഇ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ഓഫ് സെന്‍റ്   ഡയനീഷ്യസ് അവാര്‍ഡ്‌ ഷാര്‍ജ ഇടവകയിലെ സി.പി മാത്യുവിന് 23-ന്  സമ്മാനിക്കുന്നു.          

error: Thank you for visiting : www.ovsonline.in