ദേവാലയത്തിന്‍റെ സ്ഥാപന ഉദേശ്യം ആരാധന : ഓർത്തോഡോക്‌സ് സഭ

പിറവം : ദൈവത്തിനു ആരാധാന അര്‍പ്പിക്കുക എന്നുള്ളതാണ് ഓരോ ദേവാലയത്തിന്‍റെയും സ്ഥാപന ഉദേശ്യം എന്ന് ഓർത്തോഡോക്‌സ് സഭ (അസോസിയേഷന്‍) സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ പറഞ്ഞു.ആ സ്ഥാപന ഉദേശ്യം മനസിലാക്കി പള്ളിയിലേക്ക് തിരിച്ചു വരുന്ന ദിനത്തിനായി പ്രാര്‍ത്ഥിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.നീതിയ്ക്ക് വേണ്ടിയായ പോരാട്ടത്തില്‍ സഭയുടെ ഐക്യദാര്‍ഢ്യം ഇടവകയ്ക്ക് പ്രഖ്യാപിച്ചു.ഒരു സഭ ,ഒരു നിയമം,ഒരു ഭരണഘടനക്രമമെന്ന കോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പരിശുദ്ധ കാതോലിക്ക ബാവയുടെ നേതൃത്വം അംഗീകരിക്കണം.ഇത് പകലാണെന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിയണമെന്നും വ്യക്തമാക്കി.നെച്ചൂര്‍ സെന്‍റ് തോമസ്‌ ഓർത്തോഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനന്തരം സംസാരിക്കുകയായിരുന്നു അദേഹം.
 
error: Thank you for visiting : www.ovsonline.in