അനേക വ്യക്തികളുടെ ജീവത്യാഗത്തിന്റെ മൂല്യമാണ് സ്വാതന്ത്ര്യം : മന്ത്രി പി തിലോത്തമൻ

പത്തനംതിട്ട/റാന്നി:അനേക വ്യക്തികളുടെ ജീവത്യാഗത്തിന്റെ മൂല്യമാണ് ഇന്ത്യസ്വാതന്ത്ര്യമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ. ഓർത്തോഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന യുവജനപ്രസ്ഥാനം റാന്നിയിൽ നടത്തിയ സ്നേഹസാഹോദര്യജ്വല ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹനന്മ, നാടിന്റെ വളർച്ച , രാജ്യത്തിന്റെ ഐക്യം തുടങ്ങിയവ ലക്‌ഷ്യം വച്ച് യുവജനങ്ങൾ പ്രവർത്ഥനനിരതരാകണം. ഭിന്നിപ്പുകളും വേർതിരിവുകളും ഉണ്ടാക്കുന്ന ശിഥില ശക്തികളെ തിരിച്ചറിഞ്ഞു രാജ്യത്തിന്റെ കെട്ടുറപ്പിനു വേണ്ടി യുവാക്കൾ നിലകൊള്ളണം. നന്മ കൈവെടിയാതെ രാജ്യത്തിന്റെ പൊതുവായ വളർച്ചയ്ക്ക് വേണ്ടിയും ജനതയുടെ ഐക്യത്തിനുവേണ്ടിയും യുവാക്കൾ കൈകോർക്കണമെന്നും മന്ത്രി പറഞ്ഞു.

ഡോ ജോഷ്വാ മാർ നിക്കോദിമോസ് അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിയും സ്വാതന്ത്ര്യവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ ജോസ് പാറക്കടവിലും, അംബേദ്കറും ജനാധിപത്യവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ ജോർജ് കെ അലക്സും പ്രഭാഷണം നടത്തി.

രാജു എബ്രഹാം എം എൽ എ, ഭദ്രാസന സെക്രട്ടറി ഫാ ഇടിക്കുള എം ചാണ്ടി , യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ യൂഹാനോൻ ജോൺ, ജനറൽ സെക്രട്ടറി മിന്റാ മറിയം വർഗീസ് , ട്രഷറർ ബോബി കാക്കനപ്പളിൽ, ജോയിന്റ് സെക്രട്ടറിമാരായ ലിബിൻ ചാക്കോ, ജോസ് ജോർജ് മൽക് എന്നിവർ പ്രസംഗിച്ചു. യുവജനപ്രസ്ഥാന ഗായകസംഘം ദേശഭക്തിഗാനം ആലപിച്ചു.

error: Thank you for visiting : www.ovsonline.in