ദുരിതാശ്വാസ ക്യാബില്‍ സഹായ വിതരണത്തിനിടെ കൈയേറ്റ ശ്രമം ; യാക്കോബായ ഗുണ്ടകളെ നാട്ടുകാര്‍ പെരുമാറി

കോട്ടയം: തിരുവാർപ്പ് സെന്‍റ്  മേരീസ് സ്കൂളിൽ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച ഓര്‍ത്തഡോക്‍സ്‌ സംഘത്തിന്  നേരെ യാക്കോബായ ഗുണ്ടകള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.  കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസിനെയും ഭദ്രാസന സംരക്ഷണസമിതി അംഗങ്ങളെയുമാണ്  കൈയ്യേറ്റം ചെയ്യുവാൻ വിഘടിത വിഭാഗത്തിന്‍റെ ഗുണ്ടാസംഘം ശ്രമിച്ചത്. ധനസഹായവും മറ്റും വിതരണം ചെയ്തു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പൊതുജന ഇടപെടല്‍ മൂലം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നതെന്ന് ഭദ്രാസന സംരക്ഷണ സമതി അംഗങ്ങള്‍ ഓവിഎസ് ഓണ്‍ലൈനോട് പറഞ്ഞു.

കോടതി വിധികൾ പൂര്‍ണ്ണമായും എതിരാകുന്ന സാഹചര്യത്തിൽ കൈയ്യൂക്കിലൂടെ പൊതു സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് വിഘടിത വിഭാഗം നടത്തുന്നത്. അതേസമയം പ്രളയ കെടുത്തിയില്‍ വലയുന്ന പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി എത്തുമ്പോള്‍ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന യാക്കോബായ പക്ഷത്തിനെതിരെ ജന രോക്ഷം ഉയര്‍ന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഭാ മക്കള്‍ സഹകരിക്കണമെന്നു പരിശുദ്ധ കാതോലിക്ക ബാവ ആഹ്വാനം ചെയ്തിരിന്നു.

error: Thank you for visiting : www.ovsonline.in