പുതുപ്പള്ളി പള്ളി വെച്ചൂട്ടിന് സ്വന്തം പാടത്തെ നെല്ല്

ആഗോള  തീര്‍ഥാടന കേന്ദ്രമായ  പുതുപ്പള്ളി സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്സ്‌  പള്ളിയിലെ വെച്ചൂട്ടിന് പള്ളിയുടെ സ്വന്തം സ്ഥലത്ത് വിളഞ്ഞ അരി. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി മുണ്ടകപ്പാടം-മൂവാറ്റുമുക്ക്  തോട് കഴിഞ്ഞ വര്‍ഷം തെളിച്ചതോടെയാണ് മാങ്ങാനം പഴയകഴി പാടത്ത് തരിശുനില കൃഷിക്ക് വഴിയൊരുങ്ങിയത്. പുതുപ്പള്ളി പള്ളി വക 43 ഏക്കര്‍ വരുന്ന പാടം കൃഷിയോഗ്യമാക്കുന്നതിന് നിയമബിരുദധാരി കൂടിയായ ജോര്‍ജി തോമസ് ആണ് മുന്നിട്ടിറങ്ങിയത്. പുതുപ്പള്ളി പള്ളി വകയായ പഴയകേരി പാടശേഖരത്തിലെ വിതയുത്സവം കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പാമ്പാടി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ജെസിമോള്‍ മനോജ് അദ്ധ്യക്ഷത വഹിച്ചു.മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി കോര്‍ഡിനേറ്റര്‍ അഡ്വ.കെ. അനില്‍ കുമാര്‍, പി.ടി. ബിജു,പുതുപ്പള്ളി പള്ളി വകാരി ഫാ. കുര്യന്‍ തോമസ്, ജോജി പി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in