ഫാ.മാത്യു എബ്രഹാം ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി

പുത്തന്‍കാവ് :  മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറിയായി ഫാ.മാത്യു എബ്രഹാം  തിരഞ്ഞെടുക്കപ്പെട്ടു. ആസ്ഥാനമായ ബഥേല്‍ അരമനയില്‍ നടന്ന പൊതു യോഗത്തിലാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഭദ്രാസന കൌണ്‍സില്‍ തിരഞ്ഞെടുപ്പ് നടന്നത്.ചെങ്ങന്നൂര്‍ ഭദ്രാസന  സഹായ മെത്രാപ്പോലീത്ത ഡോ.മാത്യൂസ്‌ മാര്‍ തീമോത്തിയോസ് അധ്യക്ഷനായിരുന്നു.

കാരയ്ക്കല്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ പള്ളി ഇടവകാംഗമായ ബഹു.അച്ഛന്‍ ചെങ്ങന്നൂര്‍ സെന്‍റ്  ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രല്‍ വികാരിയായി ശുശ്രൂഷ ചെയ്യുന്നു.കൌണ്‍സില്‍ അംഗങ്ങളായി ഫാ.രാജന്‍ വര്‍ഗ്ഗീസ് (ജനറല്‍) ,ഫാ.ബിജു ടി മാത്യു(ഇടവങ്കാട് ),സിബി മത്തായി(പുത്തന്‍കാവ് ),മാത്യു ജേക്കബ്‌ (ഉമയാറ്റുകര),ചാക്കോ വി ജെ (ചെങ്ങന്നൂര്‍),ബിജു മാത്യു (പന്തളം) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

error: Thank you for visiting : www.ovsonline.in