1934 എതിരെ ഉള്ള വ്യാജ പ്രചരണങ്ങള്‍.

1934 ഭരണഘടന രൂപീകരിച്ചത് എങ്ങനെ എന്ന് 1958 -ലെ വിധിയിലൂടെ

Para (13) 1928 ഓഗസ്റ്റ് 26 -ആം തീയതി സഭയ്ക്കും അസോസിയേഷനും വേണ്ടി ഒരു ഭരണഘടന രൂപീകരിക്കുന്നതിനു മലങ്കര അസോസിയേഷൻ്റെ മാനേജിംഗ് കമ്മറ്റിയെ ചുമതപ്പെടുത്തി (On August 16, 1928 the Managing Committee of the Malankara Association was authorized to draw up a constitution for the Church and the Association)

Para (16) ഭരണഘടനയുടെ ഡ്രാഫ്റ്റ്‌ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു (The draft constitution was published in the shape of a pamphlet.)

ഡിസംബര്‍ 26, 1934-ല്‍ കോട്ടയം എം ഡി സെമിനാരിയില്‍ ചേര്‍ന്ന അസോസിയേഷന്‍ മലങ്കര മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു ഭരണഘടന നടപ്പില്‍ വരുത്തെണ്ടാതാണ് എന്നു തീരുമാനിച്ചു (On December 26, 1934 at M.D. Seminaray at Kottayam for, inter alia electing the Malankara Metropolitan and adopting the draft Constitution.) ഈ മീറ്റീങ്ങു ഏകകണ്ടമായി ഭരണഘടന നടപ്പില്‍ വരുത്തുന്നതിന് തീരുമാനിച്ചു (The meeting also unanimously adopted the constitution (Ex. A.M)

1934 ഭരണഘടന (കോടതി തെളിവായി സ്വീകരിച്ച A. M. അക്കം ആയി മാര്‍ക്ക് ചെയ്ത) രൂപീകരിച്ചതിനു ശേഷം 1938-ല്‍ യാക്കോബായ വിഭാഗം നല്‍കിയ കേസില്‍ ഉന്നയിച്ച ആരോപണം ഇപ്രകാരം ആയിരുന്നു Para (33).

1). പാത്രിയര്‍ക്കെസിൻ്റെ പരമാധികാരം എടുത്തു കളയുന്ന പുതിയ ഭരണഘടന സ്ഥാപിച്ചതു വഴി പുതിയ സഭ സ്ഥാപിചിരിക്കുന്നു. അതുവഴി വേദ വിപരീതികള്‍ ആയി സഭയ്ക്ക് പുറത്തു പോയിരിക്കുന്നു.
2). ഭരണഘടനയില്‍ 5 ആം വകുപ്പ് പ്രകാരം സഭയുടെ ശരിയായ കാനോന്‍ തിരസ്കരിക്കപ്പെട്ടിരിക്കുന്നു. (പാരീസില്‍ അച്ചടിച്ച ഹൂദായ കാനോന്‍ ശരിയല്ല എന്നാണ് ആരോപണം)
(എ) തെറ്റായ കാനോന്‍ സ്വീകരിച്ചത് വഴി മെത്രാപ്പോലീത്തയെ വാഴിക്കുന്നതിനും മൂറോന്‍ കൂദാശ ചെയ്യുന്നതിനുമുള്ള പാത്രിയാര്‍ക്കീസിൻ്റെ മാത്രമായ അവകാശം എടുത്തുകളഞ്ഞു പുതിയ സഭ സ്ഥാപിച്ചിരിക്കുന്നു.
(ബി) ശരിയായ കാനോനു വിരുദ്ധമായി പുതിയ ഭരണഘടന സ്വീകരിച്ചതു വഴി റീസീസ വാങ്ങുന്നതിനുള്ള പാത്രിയാര്‍ക്കീസിൻ്റെ അവകാശം തടഞ്ഞിരിക്കുന്നു.
3). ട്രസ്റ്റ് സ്വത്തുക്കളുടെ ഗുണഭോക്താക്കളായ മലങ്കര യാക്കോബായ സുറിയാനി സഭയില്‍ നിന്നും സ്വത്തുക്കള്‍ തികച്ചും വ്യതസ്തമായ ഒരു സ്ഥാപനമായ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയിലേക്ക് പൂര്‍ണ്ണമായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
4). വട്ടിപ്പണം കേസില്‍ നിന്ന് ഭിന്നമായി കിഴക്കിൻ്റെ കതോലിക്കെറ്റിൻ്റെ സ്ഥാപനവും അതിൻ്റെ അധികാര വ്യാപ്തിയെ കുറിച്ചും പ്രത്യേകം ചര്‍ച്ച ചെയ്യണം.

മേല്‍പ്പടി തര്‍ക്കങ്ങള്‍ക്ക് എല്ലാം ബഹു സുപ്രീം കോടതി പാരഗ്രാഫ് 34 മുതല്‍ 38 വരെ അക്കമിട്ടു പരിശോദിച്ചു പാരഗ്രാഫ് 39-ല്‍ തള്ളിയിരിക്കുന്നു. (യാക്കോബായ വിഭാഗം 1938-ല്‍ നല്‍കിയ ഈ കേസ് ചെലവ് സഹിതം ബഹു സുപ്രീം കോടതി തള്ളി)

ഇതുകൊണ്ട് തന്നെ ഒന്ന് ഉറപ്പിക്കാം ഇപ്പോള്‍ ഒറിജിനല്‍ എന്ന് ഹാജരാക്കിയ പതിപ്പ് വ്യാജം എന്നും 1938 കേസില്‍ ഇവര്‍ തര്‍ക്കം ഉന്നയിച്ച ഭരണഘടന ഇതല്ല എന്നും. ഇപ്പോള്‍ ഗവണ്മെണ്ടില്‍ നല്‍കിയ പ്രതിയുമായി ഒത്തു നോക്കിയാല്‍ അത് ഒറ്റ നോട്ടത്തില്‍ തന്നെ വ്യാജം എന്ന് തെളിയും.

1974-ല്‍ ആരംഭിച്ച രണ്ടാം സമുതായ കേസിലും 1934 ഭരണഘടന തര്‍ക്ക വിഷയം ആയിരുന്നു. ഭരണഘടനയുടെ 51 -ലെ യും 67 -ലെയും ഭേതഗതികള്‍ സാധു അല്ല എന്നായിരുന്നു തര്‍ക്ക വിഷയം  (Pls Refer to paragraphs 240 to 251 – page Nos.167 to 170 of the judgment dtd. 06.06.1980 in O.S.Nos.1-8/1979 delivered by Hon’ble Justice T. Chandrasekhara Menon).

(എ) 1951-ലെ ഒന്നാം ഭരണഘടനാ ഭേതഗതിയില്‍ യാക്കോബായ വിഭാഗം പങ്കെടുക്കാത്തത്കൊണ്ട് അതിലെ ഭേതഗതികള്‍ ഞങ്ങള്‍ക്ക് സ്വീകാര്യമല്ല.
(ബി) 1967-ലെ രണ്ടാം ഭരണഘടന ഭേതഗതി സഭ ഒന്നായിരുന്ന സമയത്ത് യാക്കോബായ വിഭാഗത്തിന്റെ ആവശ്യാര്‍ത്ഥം ഇടവക പള്ളികളെ ബാധിക്കുന്ന വകുപ്പുകള്‍ കൂടി കൂട്ടി ചേര്‍ത്തു എന്നുള്ളത് സത്യമെങ്കിലും ആ ക്ലോസുകള്‍ അസോസിയേഷന്‍ പാസ്സാക്കാത്തതുകൊണ്ടു സാധുവല്ല എന്നുള്ളതായിരുന്നു തര്‍ക്കം.
(സി) 1934 ഭരണഘടന പാസ്സാക്കിയ അസോസിയേഷനില്‍ പങ്കെടുക്കാത്ത ഇടവക പള്ളികള്‍ക്ക് എങ്ങനെ ഈ ഭരണഘടന ബാധകമാവും ?

എന്നാല്‍ 1958-ല്‍ ബഹു സുപ്രീം കോടതി പരിശോദിച്ച 1934 അസോസിയേഷന്‍ മിനുട്സ് ഉള്‍പ്പെടെ എല്ലാ രേഖകളും കേരളാ ഹൈക്കോടതി വീണ്ടും പരിശോദിക്കയും. 1951, 1967 ലെ ഭരണഘടനാ ഭേതഗതിയിലേക്ക് ആവശ്യമായിരുന്ന മാനേജിംഗ് കമ്മറ്റി, അസോസിയേഷന്‍, എപ്പിസ്കോപ്പല്‍ സിനഡ് മിനുട്സുകള്‍ വിശദമായി കോടതി പരിശോധിച്ച് തെളിവുകള്‍ മാര്‍ക്ക് ചെയ്തു ഭരണഘടനയിലെ ഭേതഗതി വരുത്തിയതും അല്ലാത്തതുമായ എല്ലാ ക്ലോസുകളും ശരിയയിട്ടുള്ളവ എന്നും തെറ്റില്ലാത്തവയാണെന്നും ആവര്‍ത്തിച്ച്‌ ഉറപ്പിക്കുകയും ചെയ്തു. ഇടവക പള്ളികള്‍ അസോസിയേഷനില്‍ പങ്കെടുത്താലും ഇല്ലങ്കിലും അതിലെ തീരുമാനങ്ങള്‍ എല്ലാം മലങ്കര സഭാ പള്ളികള്‍ക്ക് ആകമാനം ബാധകമെന്നും കോടതി കണ്ടെത്തി തീര്‍പ്പ് കല്പിച്ചു.

മാത്രമല്ല രണ്ടാം സമുതായ കേസില്‍ യാക്കോബായ വിഭാഗം 1934 ഭരണഘടനയുടെ ഒറിജിനല്‍ പ്രതി (1110 -ല്‍ മനോരമ പ്രസ്സില്‍ അച്ചടിച്ചത്) കോടതിയില്‍ തെളിവായി ഹാജരാക്കിയിട്ടുമുണ്ട് (Ext. B 4) അതുകൊണ്ട് തന്നെ ഇപ്പോള്‍ നിര്‍മിക്കപ്പെട്ട ഈ കൈ എഴുത്ത് പ്രതി ഭരണഘടന എങ്ങനെ ഉണ്ടായി? ഇത് വ്യജമല്ലേ?

1995 ബഹു സുപ്രീം കോടതിയില്‍ മറ്റൊരു ഭരണഘടനാ തര്‍ക്കം ഉന്നയിച്ചു

മലങ്കര സഭാ 1934 ഭരണഘടനക്ക് പ്രാധിനിത്യം ഇല്ല ആയിരം ഇടവക ഉള്ളവര്‍ക്കും നൂറു ഇടവക ഉള്ള പള്ളികള്‍ക്കും ഒരച്ചനും രണ്ടു അയ്മേനിയും അസോസിയേഷനില്‍ പങ്കെടുക്കുന്നു. ഇതു ഓർത്തഡോക്സ്‌ വിഭാഗം അസോസിയേഷനില്‍ ഭൂരിപക്ഷം കിട്ടുന്നതിനു ചെയ്തതാണ് എന്നും തങ്ങള്‍ക്കാണ് ആണ് വലിയ പള്ളികള്‍ ഉള്ളത് എന്നും ഓർത്തഡോക്സ്‌ പള്ളികള്‍ എല്ലാം അംഗസംഖ്യാ കുറവാണു എന്നും കോടതിയില്‍ വാദിച്ചു. ഈ വാദം ബഹു സുപ്രീം കോടതി പരിശോധിച്ച് ഭരണഘടനയുടെ 46-ഉം 71-ഉം വകുപ്പ് ഭേതഗതി നിര്‍ദേശിക്കാന്‍ ഇരു കഷികളോടും റൂള്‍ കമ്മറ്റിയോടും ആവശ്യപ്പെട്ടു. എല്ലാവരും നിര്‍ദേശം അറിയിക്കുകയും പിന്നീടു കോടതി തന്നെ ഭരണഘടന ഭേതഗതി ചെയ്യുകയും ചെയ്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

2017 ജൂലായ്‌ 3 വിധിയിലും 1934 ഭരണഘടന തര്‍ക്കം ഉന്നയിക്കപ്പെട്ടു

1). പാത്രിയര്‍ക്കീസിന്‍റെ മേധാവിത്വം അന്ഗീകരിക്കാതിരിക്കുക വഴി കാതോലിക്കാ ഭരണഘടന ലങ്ഘനം നടത്തി.
2). 1934 ഭരണഘടന അടിച്ചേല്‍പ്പിക്കുക വഴി യാക്കോബായ വിശ്വാസം നിലനിര്‍ത്തുന്നതിന് സാധിക്കാതെ പോകുന്നു. തങ്ങള്‍ ഭൂരിപക്ഷം ഉള്ള പള്ളികളില്‍പോലും പത്രിയര്കീസിന്റെ അധികാരം നഷ്ടപ്പെടുന്നു. വിശുദ്ധ കുമ്പസാരം പോലും സാധ്യമല്ലാതെ വരുന്നു.
3). 1934 ഭരണഘടന ഭരിക്കാന്‍ ഉള്ളതാണ് അല്ലാതെ മാറ്റപ്പെടാന്‍ കഴിയാത്ത വേദപുസ്തകം അല്ല.
4). പള്ളി ഭരണം 1934 ഭരണഘടനക്ക് വിധേയപ്പെടുന്നത് വഴി പള്ളി സ്വത്തുക്കള്‍ നഷ്ടപ്പെടും.
5). 1934 ഭരണഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആയ്തുകൊണ്ട്ട് ഈ ഭരണഘടന കൊണ്ട് സ്വത്തുക്കള്‍ ആര്‍ജിക്കാനോ അവകാശം സ്ഥാപിക്കാനോ കഴിയില്ല.

ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ബഹു സുപ്രീം കോടതി കൃത്യമായി മറുപടി നല്‍കുകയും യാക്കോബായ വാദം നിലനില്‍ക്കില്ല എന്ന് കണ്ടെത്തുകയും ചെയ്തു.

2017 ജൂലായ്‌ 3 ശേഷം ഈ ഭരണഘടനക്ക് എതിരെ നടത്തിയ ആരോപണം.

1). 1934 ഭരണഘടന ഒറിജിനല്‍ ഹാജരാക്കാത്തത് കാരണം കേസ് തള്ളണം.
2). 1934 -ലെ ഭരണഘടനയുടെ 1-ഉം 3-ഉം വകുപ്പുകളില്‍ “അന്തോകിയ” എന്നും “പിശകായി” എന്നും അന്യായമായികൂട്ടി ചേര്‍ത്ത് യാക്കോബായ പള്ളികളുടെ സ്വത്തു തട്ടി എടുക്കാന്‍ ശ്രമിക്കുന്നു. (ഈ വാദം മറ്റൊരു രൂപത്തില്‍ 1958 സുപ്രീം കോടതി മുമ്പാകെ ശ്രമിച്ചു പരാജയപ്പെട്ട ഒന്ന്)
3). 1934 ഭരണഘടന ഇന്ത്യന്‍ രജിസ്ട്രെഷന്‍ ആക്ട് അനുസരിച്ച് എങ്ങും രജിസ്റര്‍ ചെയ്യാത്തത് കാരണം നിയമപരമായ നിലനില്‍ക്കാത്ത ഒന്നാണ്.
4). 1934 ഭരണഘടന പ്രസ്, ബുക്ക്‌ രജിസ്ട്രഷന്‍ ആക്ട് അനുസരിച്ച് അച്ചടിച്ചത് അല്ല. ആയതിനാല്‍ അതിനെതിരെ കേസെടുക്കണം.
5). 1934 ഭരണഘടനയുടെ ഒറിജിനല്‍ ഹാജരാക്കാന്‍ കഴിയില്ല എങ്കില്‍ adverse inference ആയി പ്രഖ്യാപിക്കണം.

മേല്‍പ്പടി കൃത്യങ്ങള്‍ എല്ലാം കോടതി വഴി പയറ്റി പരാജയപ്പെട്ടപ്പോള്‍ പുതിയ വഴി തേടി ഇറങ്ങിയിരിക്കുന്നു.

1934 ഭരണഘടന ഒറിജിനല്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്നില്‍ പരി. കതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും ആയ മോറന്‍ മാര്‍ ബസേലിയോസ് പൗലോസ്‌ ദ്വിതിയന്‍ ബാവാ ഹാജരാക്കണം. 1934 ഭരണഘടന ഒറിജിനല്‍ തങ്ങളുടെ കൈവശം ഉണ്ട് എന്നും, മറ്റൊന്നും ഒറിജിനല്‍ അല്ല എന്നും പറയുന്നു. അപ്പോള്‍ ബഹു കേരളാ ഹൈക്കോടതിയില്‍ 1980-ല്‍ യാക്കോബായ വിഭാഗം തെളിവായി നല്‍കിയ 34 ഭരണഘടന എന്തായിരുന്നു? വ്യാജം ആയിരുന്നോ? ഇതിനു ആര് ഉത്തരം പറയും?

error: Thank you for visiting : www.ovsonline.in