എംജിഒസിഎസ്എം–ഒസിവൈഎം അലുമ്നെ മീറ്റിങ് ഡോവർ സെന്റ് തോമസിൽ

ന്യുജഴ്സി :- എംജിഒസിഎസ്എം –ഒസിവൈഎം അലുമ്നെ മീറ്റിങ്  20 ന് ഡോവർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ചേരുന്നു. ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെയാണ് സമ്മേളനം. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനം ഓർത്തഡോക്സ് ക്രിസ്ത്യൻ യംഗ് മെൻ പ്രസ്ഥാനം തുടങ്ങിയ സംഘടനകളുടെ മുൻകാല ഭാരവാഹികളും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

കോളജ് ജീവിത കാലത്തും തുടർന്നും സഭയിൽ സജീവമായി പ്രവർത്തിച്ച വരും ഈ വക സംഘടനകൾക്ക് നേതൃത്വം നൽകിയവരുമായ പലരും ഇന്ന് ജീവിതത്തിരക്കുകളിൽപ്പെട്ട് സഭാ പ്രവർത്തനങ്ങളിൽ നിന്ന് അകന്ന്  നില്ക്കുന്നതായി കാണുന്നുണ്ട്. പ്രായത്തിലും അനുഭവത്തിലും വളർന്നിരിക്കുന്ന മുൻ കാല പ്രവർത്തകരുടെ അനുഭവ സമ്പന്നതയെ ഊർജ്ജസ്വലമാക്കുവാൻ ഈ സമ്മേളനം ഉപകരിക്കുമെന്ന് സംഘാടകർ കരുതുന്നു. മുൻ കാല പ്രവർത്തന ങ്ങളെ അനുസ്മരിക്കുന്നതിലൂടെ നോർത്ത് അമേരിക്കയിലെ വളരുന്ന സഭയ്ക്ക് കൂടുതൽ ഊർജ്ജം പകരുവാൻ യുവതലമുറയെ സഭയിലേക്ക്  കൂടുതൽ ആകർഷിക്കുവാൻ ഈ സമ്മേളനം പ്രചോദനമാകുമെന്നും സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

വിലാസം: 360  West Blackwell St. Dovers New Jersy 07801.

വിവരങ്ങൾക്ക്: മാത്യു സാമുവൽ (സുനിൽ) : 512 417 5458, സജി എം. പോത്തൻ : 845 642 9161, റവ. ഡോ. രാജു വർഗീസ് : 914 426 2529

error: Thank you for visiting : www.ovsonline.in